ചൈനയില്‍, ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജില്‍ ഇരുന്ന് മാര്‍ക്‌സിനെ ഓര്‍ത്ത് 'മനുഷ്യനാകണം' കവിത ആലപിച്ച് മുരുകന്‍ കാട്ടാക്കട
Malayalam Cinema
ചൈനയില്‍, ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജില്‍ ഇരുന്ന് മാര്‍ക്‌സിനെ ഓര്‍ത്ത് 'മനുഷ്യനാകണം' കവിത ആലപിച്ച് മുരുകന്‍ കാട്ടാക്കട
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th September 2025, 2:11 pm

ചൈനയില്‍, ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജില്‍ ഇരുന്ന് മനുഷ്യനാകണം എന്ന ഗാനം ആലപിച്ച് കവി മുരുകന്‍ കാട്ടാക്കട. ചൈനയില്‍, ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജില്‍ ഇരുന്നുകൊണ്ട് മാര്‍ക്‌സിനെ ഓര്‍ത്തു എന്നാണ് അദ്ദേഹം എഫ്.ബിയില്‍ കുറിച്ചത്.

‘അപരിചിതനായ ഇറ്റലിക്കാരന്‍ സുഹൃത്തും ഒപ്പം ചേര്‍ന്നു. ‘കോമ്രേഡ്’ എന്ന് ടൂര്‍ ഓപ്പറേറ്റിങ് കമ്പനിക്ക് പേരിടാന്‍ ധൈര്യം കാണിച്ച അനിലും കൂട്ടുകാരും നടന്‍ അനീഷ് രവിയും കൂടെ’ എന്ന അടികുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

വീഡിയോയില്‍ അദ്ദേഹം ഗാനം ആലപിക്കുന്നതും മറ്റ് സുഹൃത്തുക്കള്‍ കൂടെ ഇരുന്ന് പാട്ട് ആസ്വദിക്കുന്നതും കയ്യടിക്കുന്നതും കാണാം. വീഡിയോയില്‍ ഇറ്റലിക്കാരനായ സുഹൃത്ത് നൃത്തം ചെയ്യുന്നുമുണ്ട്. ഗാനം ആലപിക്കുന്നത് നിരവധിപേര്‍ ഷൂട്ട് ചെയ്യുന്നതും വീഡിയോയില്‍ കാണാം.

പോസ്റ്റിന് താഴെ ഇതിനെ പുകഴ്ത്തികൊണ്ടും മാര്‍ക്‌സിസത്തെ ഓര്‍മിപ്പിച്ച് കൊണ്ടും ധാരാളം കമന്റുകള്‍ വന്നിട്ടുണ്ട്. ‘മാര്‍ക്‌സിസം മണ്ണില്‍ വസന്തമാണ് മാറ്റങ്ങള്‍ പൂക്കും വസന്തം’എന്നിങ്ങനെയുള്ള കമന്റുകള്‍ കാണാം.

ഒരു ലക്ഷത്തിന് മുകളില്‍ കാഴ്ച്ചക്കാരുണ്ട് ഈ വീഡിയോയ്ക്ക്. ഒരു യാത്രക്കിടെയാണ് കാട്ടക്കട ഈ വീഡിയോ എഫ്.ബിയില് പങ്കുവെച്ചത്. ചോപ്പ് എന്ന ചിത്രത്തിന് വേണ്ടി മരുകന്‍ കാട്ടാക്കട തന്നെ വരികള്‍ എഴുതി ആലപിച്ച ഗാനമാണ് മനുഷ്യനാകണം.

 

Content highlight: Murugan Kattakada sings the sing manushyanakan  sitting on a glass bridge in China