എഡിറ്റര്‍
എഡിറ്റര്‍
വിജയിയെ പുകഴ്ത്തി മുരുഗദോസ്
എഡിറ്റര്‍
Friday 12th October 2012 5:32pm

സൂപ്പര്‍സ്റ്റാര്‍ വിജയ്‌യെ പുകഴ്ത്തി മതിയാവുന്നില്ല സംവിധായകന്‍ മുരുഗദോസിന്. വിജയ്‌യുടെ ടൈമിങ്ങും ഹിന്ദി ഭാഷാ പ്രാവീണ്യവുമാണ് മുരുഗദോസിനെ വിജയ്‌യുടെ ആരാധകനാക്കിയിരിക്കുന്നത്.

തന്റെ പുതിയ ചിത്രമായ തുപ്പാക്കിയില്‍ വിജയ് ആണ് നായകന്‍. ചിത്രത്തിന്റെ ക്യാമറാ മാന്‍ സന്തോഷ് ശിവനേയും വാനോളം പുകഴ്ത്തുകയാണ് മുരുഗദോസ്. ചിത്രത്തില്‍ സന്തോഷ് ശിവന്റെ ക്യാമറാ വര്‍ക്ക് മനോഹരമാണത്രേ.

Ads By Google

കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക. മലയാളിതാരമായ ജയറാമും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തില്‍ ഒരു കുറ്റവാളിയുടെ വേഷത്തിലാണ് വിജയ് എത്തുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. തുപ്പാക്കി ദീപാവലിക്ക് തിയേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.

Advertisement