കണ്ണൂര്‍: പാറയ്ക്കലിലെ നാല് മാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിനെ കൊലപ്പെടുത്തിയത് സഹോദരിയായ 12കാരിയാണെന്ന് സ്ഥിരീകരിച്ചു.
തമിഴ്‌നാട് സ്വദേശികളായ മുത്തു-അക്കമ്മല്‍ ദമ്പതികളുടെ മകള്‍ യാസികയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുത്തുവിന്റെ സഹോദരന്റെ മകളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
മാതാപിതാക്കള്‍ ഇല്ലാത്ത 12 വയസുകാരി മുത്തു-അക്കമ്മല്‍ ദമ്പതികള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് ഒരു കുഞ്ഞ് ഉണ്ടായതോടെ സ്‌നേഹം നഷ്ടമാകുമെന്ന കുട്ടിയുടെ ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.