മലയാളസിനിമ കണ്ട എക്കാലത്തെയും മികച്ച നടനാണ് ഭരത് ഗോപി. ആദ്യചിത്രത്തിലെ പ്രകടനത്തിന് തന്നെ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ അദ്ദേഹം മലയാളസിനിമ കണ്ട മികച്ച നടന്മാരുടെ പട്ടികയില്‍ വളരെ വേഗത്തില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ഭരത് ഗോപിയെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്തും മകനുമായ മുരളി ഗോപി. തങ്ങള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു എന്ന് അദ്ദേഹം പറയുന്നു.
‘അച്ഛന്‍ മരിക്കുന്നതിന് മുമ്പ് യതി എന്നൊരു തിരക്കഥ ഞാന്‍ എഴുതിയിരുന്നു. അത് അച്ഛന് സംവിധാനം ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെയൊരു പ്ലാന്‍ ഉണ്ടായിരുന്നു. പക്ഷേ അതൊന്നും മെറ്റീരിയലൈസ് ചെയ്തില്ല. അത് മുഴുവനായും എഴുതിയ ഒരു തിരക്കഥയായിരുന്നു. അന്ന് ഞാന്‍ രസികന്‍ കഴിഞ്ഞ്, സിനിമ വിട്ട സമയമായിരുന്നു. ആ സമയം ഞാന്‍ ദുബായില്‍ രണ്ട് സ്‌പോര്‍ട്‌സ് മാഗസിന്റെ എഡിറ്ററായിരുന്നു.
അവിടെ നില്‍ക്കുമ്പോളാണ് യതി ചെയ്യാം എന്ന് തങ്ങള്‍ തീരുമാനിച്ചതെന്നും ദുബായില്‍ നിന്ന് തിരുച്ചുവരാന്‍ നില്‍ക്കുന്ന സമയത്താണ് അദ്ദേഹത്തിന് വയ്യാതെ ആയതെന്നും മുരളി ഗോപി പറഞ്ഞു. അതൊരു ഓഫ് ബീറ്റ് സിനിമയായിരുന്നുവെന്നും ഒരു ഓഫ് ബീറ്റ് ത്രെഡും നരേഷനുമൊക്കെയായിരുന്നുവെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു.
മുമ്പ് ഒരു അഭിമുഖത്തില്‍ ഭരത് ഗോപിക്ക് പാര്‍ഷ്യല്‍ സ്ട്രോക്ക് വന്നത് അദ്ദേഹത്തിന്റെ അഭിനയത്തെ ബാധിച്ചിരുന്നുവെന്ന് മുരളി ഗോപി പറഞ്ഞിരുന്നു. ആ സമയങ്ങളില്‍ വളരെ കോമ്പ്രമൈസ് ചെയ്ത് അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
Content Highlight: Murali gopi says that him and his father were decided to make a movie together