തന്റെ സിനിമകളിലൂടെ രാഷ്ട്രീയം പറയുന്ന തിരക്കഥാകൃത്താണ് മുരളി ഗോപി. ലൂസിഫര്‍, കമ്മാര സംഭവം, ടിയാന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ചിത്രങ്ങളെല്ലാം മുരളി ഗോപിയുടെ തിരക്കഥയില്‍ പിറന്നതാണ്. അഭിനേതാവ് എന്ന നിലയിലും മുരളി ഗോപി മലയാള സിനിമയില്‍ ശ്രദ്ധേയനാണ്. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രസികന്‍ എന്ന ചിത്രത്തിലൂടെയാണ് മുരളി ഗോപി സിനിമയിലേക്ക് കടന്നുവന്നത്.
രസികന്‍ ഇപ്പോഴാണ് എഴുതിയതെങ്കില്‍ എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരുമായിരുന്നോ എന്ന് പറയുകയാണ് ഇപ്പോള്‍ മുരളി ഗോപി. ചെയ്ത വര്‍ക്കുകളില്‍ ഒരു എഴുത്തുകാരന് തൃപ്തി വരിക എന്നത് ആസാധ്യമാണെന്നും അത് പുനസന്ദര്‍ശിക്കേണ്ട ആവശ്യമുണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
ഒരു കച്ചവട സിനിമയില്‍ എല്ലാ കാര്യങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യം ഉണ്ടെന്നും എഴുത്തുകാരന്‍ എന്ന നിലയില്‍ ഉള്ളടക്കത്തിനാണ് താന്‍ പ്രധാന്യം കൊടുക്കാറുള്ളതെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു. വനിതയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചെയ്ത വര്‍ക്കുകളില്‍ തൃപ്തി വരുക എന്നത് ഏതൊരു എഴുത്തുകാരനും അസാധ്യമാണ്. എന്ന് കരുതി അതിനെയൊന്നും പുനസന്ദര്‍ശിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നിയിട്ടില്ല. കാരണം, അതുകൊണ്ടു പ്രത്യേകിച്ചൊരു പ്രയോജനവും ഇല്ല എന്നത് തന്നെ.
പിന്നെ കച്ചവട സിനിമകളിലേക്ക് വരുമ്പോള്‍ കഥ, താരം, എന്റര്‍ടെയിന്‍മെന്റ് ഇവയ്‌ക്കെല്ലാം അതിന്റേതായ പ്രാധാന്യം ഉണ്ട്. എഴുത്തുകാരന്‍ എന്ന നിലയില്‍ ഞാന്‍ ഉള്ളടക്കത്തിനാണ് പരമപ്രാധാന്യം കൊടുക്കാറ്. എന്ന് കരുതി മറ്റു രണ്ടിനും പ്രാധാന്യം കൊടുക്കാറില്ല എന്നല്ല. ശ്രേണിയില്‍ ഏറ്റവും മുകളില്‍ ഉള്ളടക്കമാണ് എന്നു മാത്രം,’മുരളി ഗോപി പറയുന്നു.
Content Highlight: Murali Gopi about rasikan movie