കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ പുനരധിവാസത്തിനുള്ള ധനസഹായം പ്രഖ്യാപിച്ചു. ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കുന്നവര്‍ക്കാണ് ധനസഹായം പ്രഖ്യാപിച്ചത്. 107 കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം അനുവദിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ പുനരധിവാസത്തിനുള്ള ധനസഹായം പ്രഖ്യാപിച്ചു. ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കുന്നവര്‍ക്കാണ് ധനസഹായം പ്രഖ്യാപിച്ചത്. 107 കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം അനുവദിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ആകെ പതിനാറ് കോടി അമ്പത് ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ടൗണ്‍ഷിപ്പ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 402 കുടുംബങ്ങളില്‍ 107 പേരാണ് ധനസഹായത്തിന് സമ്മതപത്രം നല്‍കിയത്.
ധനസഹായം അനുവദിച്ച കുടുംബങ്ങള്‍ക്ക് സന്നദ്ധ സംഘടനകള്‍ വീട് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവര്‍ ടൗണ്‍ഷിപ്പില്‍ വീടുകള്‍ വേണ്ട എന്ന് സമ്മതപത്രം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന്റെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നുമാണ് ധനസഹായം അനുവദിച്ചത്.
കൂടാതെ ഈ കുടുംബങ്ങളുടെ ജൂലായ് വരെയുള്ള വീട്ടുവാടക നല്‍കാനും ഉത്തരവായിട്ടുണ്ട്. അതേസമയം നൂറോളം കുടുംബങ്ങള്‍ ടൗണ്‍ഷിപ്പിനുള്ള ലിസ്റ്റില്‍ നിന്ന് ഒഴിവാകുമ്പോള്‍ മറ്റ് കുടുംബങ്ങളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാകില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് ചോദിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
വായ്പ തള്ളാന്‍ നിയമപരമായി അധികാരമില്ലെന്ന് പറയാന്‍ കേന്ദ്രത്തിന് സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ഡോ. എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, പി.എം. മനോജ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം കൂടി കോടതി അനുവദിച്ചു.
Content Highlight: Mundakai-Churalmala disaster; Order issued to provide financial assistance to families outside the township