മുംബൈയില്‍ 51100 കൊവിഡ് രോഗികള്‍; വുഹാനെ മറികടന്ന് കൊവിഡ് കേസുകള്‍
COVID-19
മുംബൈയില്‍ 51100 കൊവിഡ് രോഗികള്‍; വുഹാനെ മറികടന്ന് കൊവിഡ് കേസുകള്‍
ന്യൂസ് ഡെസ്‌ക്
Wednesday, 10th June 2020, 7:59 am

മുംബൈ: രാജ്യത്തെ ആശങ്കയിലാക്കി സാമ്പത്തിക തലസ്ഥാനമായി മുംബൈയിലെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ്.

മുംബൈയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 51000 കടന്നു. കൊവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനിലേക്കാള്‍ 700 അധികം കേസുകളാണ് ഇപ്പോള്‍ മുംബൈയില്‍. വുഹാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 50333 കേസുകളാണ്. 3869 പേരാണ് വുഹാനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം. ഡിസംബറിലാണ് ചൈനയിലെ വുഹാനില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയില്‍ കൊവിഡ് ഗുരുതരമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത്‌റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 90000 കടന്നു. സംസ്ഥാനത്ത് ഇതുവരെ 90787 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
42,638 ആളുകള്‍ രോഗമുക്തി നേടിയിട്ടുണ്ട്.

മഹാരാഷ്ട്ര സര്‍ക്കാറിന്റെ കണക്കുകള്‍പ്രകാരം 24 മണിക്കൂറില്‍ സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 2259 ആണ്. രാജ്യത്ത് 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത നാലില്‍ ഒന്നു കേസുകള്‍ മഹാരാഷ്ട്രയിലാണ്. 24 മണിക്കൂറില്‍ 9987 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍.

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3289 ആണ്. കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 120 മരണങ്ങളാണ്.  മുംബൈയില്‍ മരിച്ചവരുടെ എണ്ണം 1760 ആണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ