എഡിറ്റര്‍
എഡിറ്റര്‍
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയി എംപി സ്ഥാനം രാജിവെച്ചു; രാജി ബി.ജെ.പിയിലേക്ക് ചേക്കെറുമെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ
എഡിറ്റര്‍
Wednesday 11th October 2017 7:00pm

ന്യൂദല്‍ഹി: ബി.ജെ.പിയിലേക്ക് ചേക്കെറുമെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായിരുന്ന മുകുള്‍ റോയി എം.പിസ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. എംപി സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൈമാറി.

മുകുള്‍ റോയിയെ പാര്‍ട്ടിയില്‍ നിന്ന് ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുമെന്നുള്ള സൂചനകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പാര്‍ഥ ചാറ്റര്‍ജി മുമ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം രാജി വെച്ചത്.

കഴിഞ്ഞ ഇരുപത് വര്‍ഷമായി ബംഗാളില്‍ മമതാ ബാനര്‍ജിയുടെ വിശ്വസ്തനായിരുന്നു മുകള്‍ റോയ്.രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജിയെന്നും വളരെ വേദനയോടെയാണ് തീരുമാനം എന്നും ദേശീയ പാര്‍ട്ടികളാണ് ഇന്നത്തെ സാഹചര്യത്തില്‍ രാജ്യത്തിന് ആവശ്യമെന്നും ഒറ്റയാള്‍ പാര്‍ട്ടികള്‍ രാജ്യത്തിന് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.


Also Read നഗ്നദൃശ്യങ്ങള്‍ പുറത്ത് വിട്ടത് ഐ.ജി പത്മകുമാര്‍; ഗുരുതര ആരോപണങ്ങളുമായി സരിത എസ് നായര്‍


അതേ സമയം ബി.ജെ.പി സി.ബി.ഐയെ ഉപയോഗിച്ച് നടത്തിയ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ മുകള്‍ റോയ് വഴങ്ങുകയായിരുന്നെന്നും അത് കൊണ്ടാണ് കഴിഞ്ഞ ഒരാഴ്ചയായി ബിജെപി നേതാക്കളായ അരുണ്‍ ജെയ്റ്റ്ലി, കൈലാഷ് വിജയ്വര്‍ഗി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്നും പര്‍ഥാ ചാറ്റര്‍ജി പറഞ്ഞു.

എന്നാല്‍ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് പുതിയ കാര്യമല്ലെന്ന് റോയി പ്രതികരിച്ചു. അതിനാല്‍ ഇതൊന്നും പുതുമയുള്ള കാര്യങ്ങളല്ല. റോയി പറഞ്ഞു. മമതാ ബാനര്‍ജിയുടെ നിര്‍ദേശ പ്രകാരം 2004ല്‍ താന്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും 2003-ല്‍ മമത നേരിട്ട് മുന്‍ വിഎച്ച്പി നേതാവ് അശോക് സിങ്കാളുമായി ചര്‍ച്ച നടത്തിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

Advertisement