ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ മുകുള്‍ ചൗധരിയെന്ന 21കാരന്റെ അസാമാന്യ പ്രകടനത്തിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.
27 പന്തില്‍ ഏഴ് സിക്‌സറും രണ്ട് ഫോറും അടക്കം പുറത്താകതെ 54 റണ്‍സാണ് താരം നേടിയത്. ലഖ്‌നൗവിന്റെ രണ്ടാം വിജയത്തിന് ചുക്കാന്‍ പിടിച്ച മുകുള്‍ തന്നെയായിരുന്നു കളിയിലെ താരവും.
Another day, another #TATAIPL thriller 🤩@LucknowIPL get over the line in a last-ball finish, courtesy of Mukul Choudhary’s heroics 🫡
Scorecard ▶️ https://t.co/ov5gAlAtPH #KhelBindaas | #KKRvLSG pic.twitter.com/VLthHCB8Cm
— IndianPremierLeague (@IPL) April 9, 2026
ഇപ്പോള്‍ തന്റെ ക്രിക്കറ്റ് യാത്രയെ കുറിച്ചും കരിയറില്‍ നേരിട്ട വെല്ലുവിളികളെയും കുറിച്ച് സംസാരിക്കുകയാണ് 21കാരന്‍. താന്‍ ക്രിക്കറ്ററാകണമെന്നത് തന്റെ പിതാവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നാണ് മുകുള്‍ പറയുന്നത്. മത്സരശേഷം സംസാരിക്കുകയായിരുന്നു താരം.
‘എന്റെ അച്ഛന്‍ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ തന്റെ മകനെ ഒരു ക്രിക്കറ്റ് താരമാക്കണമെന്ന് സ്വപ്‌നം കണ്ടിരുന്നു. തുടക്കത്തില്‍ സാമ്പത്തിക സ്ഥിതി അത്രയ്ക്ക് മെച്ചമായിരുന്നില്ല. എനിക്ക് 12ഓ 13ഓ വയസുള്ളപ്പോഴാണ് ഞാന്‍ കളിക്കാന്‍ ആരംഭിച്ചത്. ജുന്‍ജുനുവില്‍ മികച്ച അക്കാദമികള്‍ ഒന്നും ഉണ്ടായിരുന്നില്ല. ശേഷം ഞാന്‍ ജയ്പൂരിലേക്ക് മാറുകയായിരുന്നു,’ മുകുള്‍ പറഞ്ഞു.
🎥 Watching a 𝙁𝙞𝙣𝙞𝙨𝙝𝙞𝙣𝙜 𝙈𝙖𝙨𝙩𝙚𝙧𝙘𝙡𝙖𝙨𝙨 right from the best seats in the house! 🤌
Mighty Mukul, take a bow 🫡#TATAIPL | #KhelBindaas | #KKRvLSG | @LucknowIPL pic.twitter.com/yt3HRTtutL
— IndianPremierLeague (@IPL) April 10, 2026
സമ്മര്‍ദ ഘട്ടങ്ങളെ അതിജീവിക്കുന്നതിനെ കുറിച്ചും മുകുള്‍ പറഞ്ഞു. സമ്മര്‍ദത്തെ ഭയപ്പെടാതെ അതൊരു അവസരമായി കാണാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നാണ് മുകുള്‍ പറയുന്നത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ആംഗ്രിശ് രഘുവംശി (33 പന്തില്‍ 45), ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (24 പന്തില്‍ 41), റോവ്മന്‍ പവല്‍ (24 പന്തില്‍ 39*), കാമറൂണ്‍ ഗ്രീന്‍ (24 പന്തില്‍ 34*) എന്നിവരുടെ കരുത്തിലാണ് മോശമല്ലാത്ത സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ മുകുള്‍ ചൗധരിക്ക് പുറമെ ആയുഷ് ബദോണിയുടെയും അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
Mapped to perfection 😎
Mukul Choudhary’s night to remember 👏👏
Relive his knock ▶️ https://t.co/BBfJfN7tYX #TATAIPL | #KhelBindaas | #KKRvLSG | @LucknowIPL pic.twitter.com/fStyb8UNlG
— IndianPremierLeague (@IPL) April 9, 2026
ഈ വിജയത്തോടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയവുമായി നാല് പോയിന്റാണ് ടീമിനുള്ളത്.
ഏപ്രില്‍ 12നാണ് ടീമിന്റെ അടുത്ത മത്സരം. ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.
Content Highlight: Mukul Chaudhary says his cricketing career started even before his father’s marriage
