ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ലാസ്റ്റ് ഓവര്‍ ത്രില്ലിങ് മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ലഖ്‌നൗ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി ലഖ്‌നൗ വിജയം കീഴടക്കുകയായിരുന്നു.

ലഖ്‌നൗവിന് വേണ്ടി ഏഴാം നമ്പറില്‍ ഇറങ്ങിയ മുകുള്‍ ചൗദരി എന്ന 21 വയസുകാരന്റെ ഒറ്റയാള്‍ പോരാട്ടത്തിലാണ് ലഖ്‌നൗ വിജയം നേടിയത്. അവസാന ഘട്ടത്തില്‍ മത്സരം പരാജയപ്പെട്ടു എന്ന സ്ഥിതിയില്‍ നിന്ന് മുകുള്‍ ലഖ്‌നൗവിനെ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു. നേരട്ട 27 പന്തില്‍ നിന്ന് ഏഴ് കൂറ്റന്‍ സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 54 റണ്‍സ് നേടി അതിശയിപ്പിക്കുന്ന പ്രകടനമാണ് തരം നടത്തിയത്. 200.00 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്.

അവസാന ഓവറില്‍ ലഖ്‌നൗവിന് വിജയിക്കാന്‍ 14 റണ്‍സായിരുന്നു വേണ്ടത്. ആദ്യ അഞ്ച് പന്തില്‍ ഒരു സിംഗിളും രണ്ട് സിക്‌സും വീണതോടെ അവസാന പന്തില്‍ വിജയിക്കാന്‍ ഒരു റണ്‍സിലെത്തിയപ്പോള്‍ ഏവരും ആകാംക്ഷയുടെ കൊടുമുടി കയറി. എന്നാല്‍ വൈഭവ് അറോറയുടെ അവസാന പന്ത് ബാറ്റില്‍ തട്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഓടിയെടുത്ത റണ്‍സിലാണ് ലഖ്‌നൗ വിജയം നേടിയത്.

മുകുളിന് പുറമെ 54 റണ്‍സ് നേടിയ ആയുഷ് ബധോണിയാണ് ലഖ്‌നൗവിന്റെ മറ്റൊരു ടോപ് സ്‌കോറര്‍.
മിച്ചല്‍ മാര്‍ഷ് (15), ഏയ്ഡന്‍ മാര്‍ക്രം (22), റിഷബ് പന്ത് (10), ആയുഷ് ബധോണി (54), നിക്കോളാസ് പൂരന്‍ (13) എന്നിവര്‍ മികവ് പുലര്‍ത്താതെ മടങ്ങി.

കൊല്‍ക്കത്തയ്ക്ക് വേമ്ടി വൈഭവ് അറോറ, അനുകുല്‍ റോയ്, എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ സുനില്‍ നരെയ്ന്‍, കാര്‍ത്തിക് ത്യാഗി, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

കൊല്‍ക്കത്തയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനമാണ് 22കാരനായ അംഗൃഷ് രഘുവംശി കാഴ്ചവെച്ചത്. ഫിന്‍ അലനെ ഒമ്പത് റണ്‍സിന് നഷ്ടമായതിന് ശേഷം ക്രീസിലെത്തിയ രഘുവംശി 33 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് നേടിയാണ് മടങ്ങിയത്.

കൂടെ ഓപ്പണറും ക്യാപ്റ്റനുമായ അജിന്‍ക്യ രഹാനെ 24 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 41 റണ്‍സും നേടി.

ഇന്നിങ്‌സിന്റെ അവസാന ഘട്ടത്തില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി വെടിക്കെട്ട് പ്രകടനം നടത്തിയത് റോവ്മാന്‍ പവലും കാമറൂണ്‍ ഗ്രീനുമാണ്. 24 പന്തില്‍ പുറത്താകാതെ 39 റണ്‍സ് നേടി പവലും 24 പന്തില്‍ 32* റണ്‍സ് നേടി ഗ്രീനും ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.

അതേസമയം ലഖ്‌നൗവിന് വേണ്ടി ദിഗ്‌വേശ് സിങ് റാഥി, എം. സിദ്ധാര്‍ത്ഥ്, ആവേശ് ഖാന്‍, പ്രിന്‍സ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Content Highlight: Mukul Chaudhary’s brilliant performance against Kolkata led Lucknow to victory