കഴിഞ്ഞ ദിവസമായിരുന്നു എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നടന്നത്. മികച്ച സഹനടിയായി ഉര്‍വശിയും സഹനടനായി വിജയരാഘവനുമായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ ദിവസമായിരുന്നു എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നടന്നത്. മികച്ച സഹനടിയായി ഉര്‍വശിയും സഹനടനായി വിജയരാഘവനുമായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്.
ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന സിനിമയിലെ അഭിനയത്തിനാണ് ഉര്‍വശിക്ക് മികച്ച സഹനടിക്കുള്ള അവാര്‍ഡ് ലഭിച്ചത്. ഇപ്പോള്‍ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഈ അവാര്‍ഡ് ലഭിച്ച വിവരം അറിഞ്ഞ താന്‍ ഉര്‍വശിയെ വിളിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ മുകേഷ്.
ഉര്‍വശിക്ക് അവാര്‍ഡ് കിട്ടിയത് അറിഞ്ഞ് താന്‍ വിളിച്ചിരുന്നുവെന്നും അപ്പോള്‍ നടിയുടെ പങ്കാളിയായിരുന്നു കോള്‍ എടുത്തതെന്നും മുകേഷ് പറയുന്നു. ‘അവള് കുറച്ച് ക്ഷീണിച്ചു നില്‍ക്കുകയാണ്’ എന്നായിരുന്നു അദ്ദേഹം തന്നോട് പറഞ്ഞതെന്ന് മുകേഷ് ചിരിയോടെ പറഞ്ഞു.
‘ഇപ്പോള്‍ ഉച്ചയായി. രാവിലെ മുതല്‍ കോളുകള്‍ വരുന്നുണ്ട്. ഒരുപാട് ടി.വിക്കാരുണ്ട്. ഇനി ആര് വിളിച്ചാലും ഞാന്‍ ഇല്ലെന്ന് പറഞ്ഞേക്ക് എന്നാണ് ഉര്‍വശി പറഞ്ഞിരിക്കുന്നത്. മുകേഷേട്ടന്‍ ആയത് കൊണ്ട് ഞാന്‍ കൊടുക്കാ’മെന്നും പറഞ്ഞ് അദ്ദേഹം ഉര്‍വശിക്ക് ഫോണ്‍ കൊടുത്തുവെന്നും നടന്‍ പറയുന്നു.
‘ഞാന്‍ അപ്പോള്‍ ഉര്‍വശിയോട് സംസാരിച്ചു. അവാര്‍ഡ് കിട്ടിയതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് ഞാന്‍ പറഞ്ഞു. ആ സിനിമ സത്യത്തില്‍ ഉര്‍വശി കണ്ടിട്ടില്ല. ‘ഞാന്‍ കാണില്ല’ എന്നാണ് പറഞ്ഞത്. ‘ഇത്ര സങ്കടമുള്ള സിനിമയായത് കൊണ്ട് ഞാന്‍ അഭിനയിച്ചതാണെങ്കിലും കാണില്ല’ എന്നും പറഞ്ഞു.
ഉര്‍വശിക്ക് പണ്ടുമുതല്‍ക്കേ അത്തരത്തിലുള്ള ശീലമുണ്ട്. ആള്‍ ഹ്യൂമര്‍ പടങ്ങള്‍ മാത്രമേ കാണുകയുള്ളൂ. വലിയ സെന്റിമെന്റല്‍ സീനുകളൊക്കെ ഉണ്ടെങ്കില്‍ പിന്നെയും ആ സിനിമ കണ്ടാല്‍ പ്രയാസമാകില്ലേ,’ മുകേഷ് പറയുന്നു.
Content Highlight: Mukesh Talks About Urvashi And Ullozhukk Movie