സിനിമാപ്രേമികള്‍ക്ക് മികച്ച നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച നടനാണ് മുകേഷ്. ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറങ്ങിയ മമ്മി ആന്‍ഡ് മി എന്ന സിനിമയില്‍ മുകേഷ് ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
സിനിമാപ്രേമികള്‍ക്ക് മികച്ച നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച നടനാണ് മുകേഷ്. ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറങ്ങിയ മമ്മി ആന്‍ഡ് മി എന്ന സിനിമയില്‍ മുകേഷ് ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
ഈ ചിത്രത്തില്‍ ഉര്‍വശി ഒരു കൗമാരക്കാരിയുടെ അമ്മയായിട്ടാണ് അഭിനയിച്ചത്. ഇപ്പോള്‍ ഈ സിനിമയെ കുറിച്ചും നടിയുടെ കഥാപാത്രത്തെ കുറിച്ചും പറയുകയാണ് മുകേഷ്. ഉര്‍വശി മമ്മി ആന്‍ഡ് മി ചെയ്യുമ്പോള്‍ അച്ചുവിന്റെ അമ്മ എന്ന ചിത്രവുമായി സാമ്യം വരരുതെന്ന് എല്ലാവര്‍ക്കും ഉണ്ടായിരുന്നുവെന്നാണ് മുകേഷ് പറയുന്നത്.
രണ്ട് സിനിമകളിലും മകളും അമ്മയുമായുള്ള ബന്ധം പറയുന്നത് കൊണ്ട് അമ്മയായി അഭിനയിക്കുന്നത് ഉര്‍വശി ആണെങ്കില്‍ അങ്ങനെയൊരു സാമ്യം വരുമോയെന്ന് പലരും പേടിച്ചിരുന്നുവെന്നും നടന്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പക്ഷെ മമ്മി ആന്‍ഡ് മി എന്ന സിനിമക്ക് ഏറ്റവും യോജിച്ച ആള്‍ ഉര്‍വശി തന്നെയായിരുന്നു. അച്ചുവിന്റെ അമ്മയുമായി സാമ്യം വരാതിരിക്കാന്‍ ഉര്‍വശിയെ മാറ്റി ചിന്തിച്ചു. ‘ഉര്‍വശി നമുക്ക് അറിയുന്ന ആളാണ്. ഒരിക്കലും മറ്റൊരു സിനിമയുമായി സാമ്യം വരുന്ന രീതിയില്‍ ചെയ്യില്ല’ എന്ന് ഞാന്‍ പറഞ്ഞിരുന്നു.
എന്നാലും നമുക്ക് പുതിയ ആളെ നോക്കാമെന്ന് എല്ലാവരും പറഞ്ഞു. അങ്ങനെ അതില്‍ ഉര്‍വശി ചെയ്ത കഥാപാത്രത്തിലേക്ക് ഒരുപാട് ആളുകളെ ഞങ്ങള്‍ നോക്കിയിരുന്നു. ആ സ്‌ക്രിപ്റ്റ് വായിച്ചവരെല്ലാം പറഞ്ഞത് ‘ഭംഗിയുള്ള സ്‌ക്രിപ്റ്റാണ്. നല്ല കഥയാണ്. മികച്ച കഥാപാത്രമാണ്. പക്ഷെ ടീനേജുകാരിയുടെ അമ്മയായിട്ട് എങ്ങനെയാണ്’ എന്നായിരുന്നു,’ മുകേഷ് പറഞ്ഞു.
അവസാനം ആ സിനിമ ഉര്‍വശിയിലേക്ക് തന്നെ എത്തിയെന്നും അച്ചുവിന്റെ അമ്മയുമായി ഒരു ബന്ധവുമില്ലാത്ത രീതിയിലാണ് ഉര്‍വശി മമ്മി ആന്‍ഡ് മി ചെയ്തതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. അതില്‍ വളരെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു ഉര്‍വശിയുടേതെന്നും മുകേഷ് പറയുന്നു.
മമ്മി ആന്‍ഡ് മി:
2010ലാണ് ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച മമ്മി ആന്‍ഡ് മി പുറത്തിറങ്ങിയത്. ഉര്‍വശിക്കൊപ്പം അര്‍ച്ചന കവിയും ഒന്നിച്ച സിനിമയില്‍ മുകേഷ്, കുഞ്ചാക്കോ ബോബന്‍, ലാലു അലക്സ്, ശാരി, ജനാര്‍ദനന്‍, അനൂപ് മേനോന്‍ തുടങ്ങി മികച്ച താരനിര തന്നെ എത്തിയിരുന്നു. ഒപ്പം സുരേഷ് ഗോപി അതിഥി വേഷത്തിലും എത്തിയിരുന്നു.
Content Highlight: Mukesh Talks About Mummy And Me Movie And Urvashi