ഇന്ത്യന്‍ വിപണിയില്‍ ഭീമാകാരമായ മാറ്റമുണ്ടാക്കുന്ന ആ ഡീല്‍ നടപ്പാകുമോ?; റിലയന്‍സും ആമസോണും കൈകോര്‍ത്താല്‍ സംഭവിക്കുന്നത്
national news
ഇന്ത്യന്‍ വിപണിയില്‍ ഭീമാകാരമായ മാറ്റമുണ്ടാക്കുന്ന ആ ഡീല്‍ നടപ്പാകുമോ?; റിലയന്‍സും ആമസോണും കൈകോര്‍ത്താല്‍ സംഭവിക്കുന്നത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th September 2020, 6:58 pm

മുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍ ബിസിനസ് മേഖലയിലെ 20 ബില്ല്യണ്‍ രൂപയുടെ ഓഹരി ആമസോണിന് വില്‍ക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

റിലയന്‍സ് റീട്ടെയിലില്‍ നിക്ഷേപം നടത്തുന്നതുമായുള്ള ചര്‍ച്ചകള്‍ ആമസോണ്‍ നടത്തിയിരുന്നു. 40 ശതമാനം ഓഹരി ആമസോണിന് വില്‍ക്കാന്‍ റിലയന്‍സ് റീട്ടെയില്‍സ് തയ്യാറാണെന്നാണ് ഒരു ബിസിനസ് സോഴ്‌സിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചര്‍ച്ച വിജയകരമായാല്‍ ഇന്ത്യയുടെ റീട്ടെയില്‍ മേഖല ഭീമാകാരമായ മാറ്റമായിരിക്കും നേരിടുക. അതിലുപരി ലോകത്തിലെ ഏറ്റവും വലിയ ധനികനായ ആമസോണ്‍ ഉടമ ജെഫ് ബെസോസും ഏഷ്യയിലെ ധനികനായ മുകേഷ് അംബാനിയും എതിരാളികളായിരുന്നിടത്തു നിന്ന് സഖ്യത്തിലേക്ക് നീങ്ങുകയും ചെയ്യും.

ഇത് ധ്രുത ഗതിയില്‍ വളരുന്ന ഇന്ത്യയുടെ ഉപഭോക്തൃ വിപണിയില്‍ വലിയ മാറ്റങ്ങള്‍ക്കാകും വഴിവെക്കുക. ചെറുകിട കച്ചവടക്കാരെ കനത്ത പ്രതിസന്ധിയിലാഴ്ത്തുന്ന തീരുമാനം കൂടിയാകും ഇത്. 20 ബില്ല്യണിന്റെ ഡീല്‍ ഇന്ത്യയില്‍ ഈ മേഖലയില്‍ നടന്നതില്‍ വച്ച് ഏറ്റവും വലുതായിരിക്കുമെന്നാണ് ബ്ലൂം ബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബ്ലൂം ബര്‍ഗ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ റിയലന്‍സ് ഓഹരി വിപണിയില്‍ വന്‍ നേട്ടമാണ് ഉണ്ടാക്കിയത്.

എത്രരൂപയുടെ നിക്ഷേപം നടത്തുമെന്നത് സംബന്ധിച്ച് ആമസോണ്‍ ഇതുവരെ ധാരണയിലെത്തിയിട്ടില്ല.

അതേസമയം വാര്‍ത്തയെ കുറിച്ച പ്രതികരിക്കാനില്ലെന്നാണ് റിലയന്‍സ് വക്താവ വ്യക്തമാക്കിയത്. തങ്ങളുടെ കമ്പനി വ്യത്യസ്തമായ സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം ബ്ലൂംബര്‍ഗിനയച്ച ഇമെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mukesh Ambani’s Reliance Industries to offer 20 billion stake ins retail arm to amazon