യു.കെയുടെ ബി.ടി ഗ്രൂപ്പില്‍ കണ്ണുവെച്ച് അംബാനി; വിപുലീകരണത്തിന് ഫണ്ടുനല്‍കിയേക്കും
national news
യു.കെയുടെ ബി.ടി ഗ്രൂപ്പില്‍ കണ്ണുവെച്ച് അംബാനി; വിപുലീകരണത്തിന് ഫണ്ടുനല്‍കിയേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th November 2021, 12:44 pm

യു.കെയുടെ ബി.ടി ഗ്രൂപ്പില്‍ കണ്ണുവെച്ച് അംബാനി; വിപുലീകരത്തിന് ഫണ്ടുനല്‍കിയേക്കും

ന്യൂദല്‍ഹി: ബ്രിട്ടീഷ് ടെലി കോം കമ്പനിയായ ബി.ടി ഗ്രൂപ്പുമായി റിലയന്‍സ് ഗ്രൂപ്പ് ഇടപാട് നടത്തിയേക്കുമെന്ന് സൂചന.

ബി.ടി ഗ്രൂപ്പിനായി റിലയന്‍സ് ഒരു ഓഫര്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ബി.ടി ഗ്രൂപ്പില്‍ റിലയന്‍സ് ഓഹരി എടുത്തേക്കാമെന്നും ബി.ടിയുടെ ഫൈബര്‍ ഒപ്റ്റിക് വിഭാഗമായ ഓപ്പണ്‍റീച്ചുമായി സഹകരിക്കാനും അതിന്റെ വിപുലീകരണ പദ്ധതികള്‍ക്ക് ഫണ്ട് നല്‍കാനും കമ്പനി നിര്‍ദ്ദേശിച്ചേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.


എന്നാല്‍ റിലയന്‍സും ബി.ടി ഗ്രൂപ്പും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ലോകത്തിലെ ഏറ്റവും വലിയ ടെലികോം വിപണികളിലൊന്നായ, ജിയോ ഇന്‍ഫോകോം അംബാനിയുടെ ഉടമസ്ഥതയിലാണ്.

അതേസമയം, 180 ഓളം രാജ്യങ്ങളിലാണ് ബി.ടി ഗ്രൂപ്പിന്റെ പ്രവര്‍ത്തനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Mukesh Ambani Considering Bid For UK Telco BT Group: Report