സുഡാനിക്ക് ശേഷം കാക്ക921 മായി മൂഹ്‌സിന്‍ പരാരിയും സകരിയയും; നിര്‍മ്മാണം ഇ4എന്റര്‍ടൈന്‍മെന്‍സ്
Malayalam Cinema
സുഡാനിക്ക് ശേഷം കാക്ക921 മായി മൂഹ്‌സിന്‍ പരാരിയും സകരിയയും; നിര്‍മ്മാണം ഇ4എന്റര്‍ടൈന്‍മെന്‍സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd July 2018, 12:58 pm

കൊച്ചി: കെ.എല്‍ പത്ത് 10 നും സൂഡാനി ഫ്രം നൈജീരിയക്കും ശേഷം മൂഹ്‌സിന്‍ പരാരിയും സകരിയയും വീണ്ടും ഒന്നിക്കുന്നു. കാക്ക921 എന്ന് പേരിട്ട ചിത്രം ഇ4എന്റര്‍ടൈന്‍മെന്‍സ് ആണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ മൂഹ്‌സിനും സക്കരിയയും ചേര്‍ന്നാണ്.

കാക്കതൊള്ളായിരത്തി ഇരുപതിയൊന്ന് എന്ന് പേരിട്ട ചിത്രം അനൗണ്‍സ് ചെയ്തത് മൂഹ്‌സിന്‍ തന്നെയാണ്. ആയതിനാല്‍ അടുത്ത സംവിധാന സംരംഭം കാക്ക921 ( കാക്കത്തൊള്ളായിരത്തി ഇരുപത്തി ഒന്ന് ) എന്ന് നാമകരണം ചെയ്യപ്പെട്ടതായി സസന്തോഷം അറിയിച്ചുകൊള്ളട്ടെ. എഴുത്ത് നമ്മുടെ സ്വന്തം സകരിയയും കൂടെ ഞാനും. എന്നാണ് മൂഹ്‌സിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.


Also Read മീശയിലെ പരാമര്‍ശങ്ങള്‍ സ്ത്രീസമൂഹത്തെ അപമാനിക്കുന്നതു തന്നെ; പത്രത്തിനെതിരായ ജനവികാരം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും പി.വി. ചന്ദ്രന്‍


നേരത്തെ മൂഹ്‌സിനും സക്കരിയയും കഥയെഴുതി സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ കാനഡയിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ആല്‍ബെര്‍ട്ടയിലേക്ക് (ഐ.എഫ്.എഫ്.എ) തിരഞ്ഞെടുത്തിരുന്നു. മൂഹ്‌സിന്റെ ആദ്യ സിനിമ കെ.എല്‍. പത്ത് 10 ഉം മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു.

മൂഹ്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

ആയതിനാൽ അടുത്ത സംവിധാന സംരംഭം കാക്ക921 ( കാക്കത്തൊള്ളായിരത്തി ഇരുപത്തി ഒന്ന് ) എന്ന് നാമകരണം ചെയ്യപ്പെട്ടതായി സസന്തോഷം അറിയിച്ചുകൊള്ളട്ടെ.
എഴുത്ത് നമ്മുടെ സ്വന്തം സകരിയയും (Zakariya Mohammed) കൂടെ ഞാനും.
നി൪മ്മാണം E4 Entertainment
ഈ സാഹസത്തിന് സാരഥ്യം ഏറ്റെടുത്ത അതി സാഹസികനായ C.V. Sarathi ക്ക് പെരുത്ത് നന്ദി.
കൂടുതൽ വിവരങ്ങൾ പിന്നാലെ.

പിന്തുണയും പ്രാർത്ഥനയും തേടുന്നു.