ഈ പുസ്തകം നിരോധിക്കണമെന്ന് .....???
Discourse
ഈ പുസ്തകം നിരോധിക്കണമെന്ന് .....???
ന്യൂസ് ഡെസ്‌ക്
Thursday, 30th January 2014, 12:48 pm

പുസ്തക പ്രകാശനം നടത്തിയ സാഹിത്യകാരനും തിരക്കഥാകൃത്തുമായ കെ.പി രാമനുണ്ണിയും ഏറ്റു വാങ്ങിയ കവി കെ.ടി സൂപ്പിയും അതിനു റിവ്യൂ എഴുതിയ പ്രശസ്ത സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ നിരൂപകന്‍ ആഷാ മേനോന്‍, കവി പി.എ നാസിമുദ്ദീന്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുതല്‍ അഭിനന്ദിച്ചു കത്തെഴുതിയ സാഹിത്യകാരനും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണന്‍, യുവ കഥാകൃത്ത് ടി.പി വേണുഗോപാല്‍ തുടങ്ങിയവരും ഫോണില്‍ വിളിച്ചഭിനന്ദിച്ച യുക്തിവാദി ചിന്തകന്‍ ജോണ്‍സണ്‍ ഐരൂര്‍ തുടങ്ങിയവരുമൊക്കെ എത്രമാത്രം വിവരശൂന്യരും അന്തം കെട്ടവരുമാണ്, അല്ലേ??!!!


എസ്സേയ്‌സ് / മുഹമ്മദ് ശമീം


muhammed-shameemജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട കേസില്‍ കോടതിക്ക് കേരള സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലമനുസരിച്ച്, സാധുവായ ഈയുള്ളവന്റെ പുസ്തകവും (ബുദ്ധന്‍, യേശു, മുഹമ്മദ് ലോകമതങ്ങളെപ്പറ്റി ഒരു പുസ്തകം) വമ്പിച്ച ഭീകരവാദവും വര്‍ഗീയതയുമുണ്ടാക്കുന്നുണ്ടത്രേ…

എന്തായാലും പുസ്തക പ്രകാശനം നടത്തിയ സാഹിത്യകാരനും തിരക്കഥാകൃത്തുമായ കെ.പി രാമനുണ്ണിയും ഏറ്റു വാങ്ങിയ കവി കെ.ടി സൂപ്പിയും അതിനു റിവ്യൂ എഴുതിയ പ്രശസ്ത സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ നിരൂപകന്‍ ആഷാ മേനോന്‍, കവി പി.എ നാസിമുദ്ദീന്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുതല്‍ അഭിനന്ദിച്ചു കത്തെഴുതിയ സാഹിത്യകാരനും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണന്‍, യുവ കഥാകൃത്ത് ടി.പി വേണുഗോപാല്‍ തുടങ്ങിയവരും ഫോണില്‍ വിളിച്ചഭിനന്ദിച്ച യുക്തിവാദി ചിന്തകന്‍ ജോണ്‍സണ്‍ ഐരൂര്‍ തുടങ്ങിയവരുമൊക്കെ എത്രമാത്രം വിവരശൂന്യരും അന്തം കെട്ടവരുമാണ്, അല്ലേ??!!!

ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി മേരി ജോസഫ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എന്റെ പുസ്തകത്തിനെതിരായ ആരോപണങ്ങള്‍ ഇങ്ങനെ:

In this book in page 227, it is described as the crucification of jesus was not taken place,in page 228 the deception played by Judas on Jesus was vindicated. In page 237, Mathayi and Yohannan two apostles are depicted as illiterate and not competent to write gospel and in page 238, Trintiy is not the cotnribution of Christantiy. In these author of this book covertly attack the seculer view of indian consitution.

Moreover, in page 374 it describes Jihad as perservance conflict and struggle. It is the result of the struggle while utilizing whole reasources of human being especially intellectual,physical and social resourcess

ഇനി എന്താണ് പുസ്തകത്തിലുള്ളതെന്നു ഞാന്‍ പറയാം (സംശയമുള്ളവര്‍ക്ക് പുസ്തകം പരിശോധിക്കാം).

പേജ് 227 ല്‍ യേശുവിന്റെ കുരിശു മരണവുമായി ബന്ധപ്പെട്ട് പറഞ്ഞിരിക്കുന്നത് (ഉദ്ധരണി):
“… ഈശോ മിശിഹായുടെ മരണത്തെപ്പറ്റി മുസ്‌ലീംകള്‍ ഇതില്‍നിന്നു ഭിന്നമായ നിലപാടു സ്വീകരിക്കുന്നു. ഖുര്‍ആന്‍ അതിങ്ങനെയാണ് വിവരിക്കുന്നത്: “അവരദ്ദേഹത്തെ വധിച്ചിട്ടില്ല, ക്രൂശിച്ചുട്ടുമില്ല. കാര്യങ്ങള്‍ അവര്‍ക്ക് വ്യക്തമാവുകയാണ് ചെയ്തത്. അല്ലാഹുവാകട്ടെ, അവനെ തന്നിലേക്ക് ഉയര്‍ത്തി. അജയ്യനും അഭിജ്ഞനുമാണ് അല്ലാഹു” (അന്നിസാ: 157158).”

ഇതാണ് പുസ്തകത്തില്‍ പറയുന്നത്. യേശുവിന്റെ കൂരിശുമരണത്തെപ്പറ്റി ഞാനെന്റേതായ ഒരു പ്രസ്താവനയും ഇവിടെ നടത്തിയിട്ടില്ലെന്നര്‍ത്ഥം. മുസ്‌ലിംകള്‍ അങ്ങനെയാണു വിശ്വസിക്കുന്നത്. അങ്ങനെ വിശ്വസിക്കല്‍ തെറ്റാണെങ്കില്‍ നിരോധിക്കേണ്ടത് ജമാഅത്തെ ഇസ്‌ലാമിയെയല്ല (പുസ്തകം ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചുള്ളതല്ലെന്നത് വേറെ കാര്യം), ഇസ്‌ലാമിനെത്തന്നെയാണ്. എന്റെ പുസ്തകമല്ല, ഖുര്‍ആന്‍ തന്നെയാണ് പ്രശ്‌നം.

മറ്റൊരു കാര്യം, ഈ വിഷയത്തില്‍ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയിലുള്ള അഭിപ്രായവ്യത്യാസം ആരംഭം മുതല്‍ക്കേ ഉള്ളതാണ്. യേശു ക്രൂശിതനായിട്ടില്ലെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത് ക്രൈസ്തവരുടെ വിശ്വാസത്തെയും വികാരത്തെയും ഹനിക്കുമെങ്കില്‍ നേരെ തിരിച്ച് ക്രൂശിതനായ ക്രിസ്തുവെന്ന സങ്കല്പം മുസ്‌ലിംകളുടെ വികാരത്തെ ഹനിക്കുമെന്നും വാദിക്കാം.

അതേയവസരം ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ ധാരാളമുണ്ടായിരിക്കെത്തന്നെ വ്യത്യസ്ത മതവിശ്വാസികള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ സാധ്യതകള്‍ ധാരാളമായി തേടുന്ന ഒരു സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന് അതിനെ അറിയുന്നവര്‍ക്കറിയാം.

പേജ് 228ല്‍ യൂദാസിന്റെ വഞ്ചനയെ ന്യായീകരിക്കുകയല്ല ചെയ്തിരിക്കുന്നത്. മറിച്ച്, പന്ത്രണ്ട് ശ്ലീഹന്മാരിലൊരാളായി യേശു തന്നെ തെരഞ്ഞെടുത്തവരില്‍പ്പെട്ട യൂദാ വഞ്ചന ചെയ്തിട്ടുണ്ടോയെന്ന് സംശയിച്ചു എന്നത് നേരാണ്.

അതും ചെയ്ത വഞ്ചനയെ ന്യായീകരിക്കലും രണ്ടും രണ്ടാണല്ലോ? അതും “ആ വൃത്താന്തത്തില്‍ ചില കുഴപ്പങ്ങളുണ്ടെന്നു തോന്നുന്നു” എന്നു പറയുകയാണ് ഞാന്‍ ചെയ്തത്.
അടുത്ത പേജില്‍ തുടരുന്നു

 


ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട കേസില്‍ കോടതിക്ക് കേരള സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലമനുസരിച്ച്, സാധുവായ ഈയുള്ളവന്റെ പുസ്തകവും (ബുദ്ധന്‍, യേശു, മുഹമ്മദ് ലോകമതങ്ങളെപ്പറ്റി ഒരു പുസ്തകം) വമ്പിച്ച ഭീകരവാദവും വര്‍ഗീയതയുമുണ്ടാക്കുന്നുണ്ടത്രേ…


iph[]എന്നിട്ട് അങ്ങനെ തോന്നുന്നതിന്റെ ചില ന്യായങ്ങള്‍ സമര്‍പ്പിച്ചു. ഒരിക്കലും ഞാന്‍ പറയുന്നതാണ് ശരി എന്ന ശാഠ്യമേയില്ലാതെ. വിഷയം സംവാദാത്മകമാണെന്നെങ്കിലും കാണേണ്ടതാണല്ലോ?

പേജ് 237ല്‍ മത്തായിയേയും യോഹന്നാനെയും പറ്റി പറഞ്ഞതാണല്ലോ മറ്റൊരപരാധം? എന്നാല്‍ ഞാന്‍ പറഞ്ഞിരിക്കുന്നതെന്താണ്?

അക്ഷരജ്ഞാനമില്ലാത്തവരും സുവിശേഷ രചനയ്ക്ക് അയോഗ്യരും എന്ന് അപ്പൊസ്‌തോലന്മാരെപ്പറ്റി ഞാന്‍ പറഞ്ഞിട്ടില്ല. യേശുവിന്റെ ശ്ലീഹന്മാരെ അയോഗ്യര്‍ എന്നു വിളിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം മുഹമ്മദ് നബിയുടെ സച്ചരിതരായ ഖലീഫമാരെ അയോഗ്യര്‍ എന്നു വിളിക്കുന്നതിനു തുല്യമാണ്.

ശ്ലീഹന്മാരോടുള്ള എന്റെ അങ്ങേയറ്റത്തെ ആദരവ് പുസ്തകത്തില്‍ത്തന്നെ ഞാന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അതേയവസരം സെബദി പുത്രനായ യോഹന്നാന്‍ ശ്ലീഹായെപ്പറ്റി ബൈബിളില്‍ത്തന്നെ അക്ഷരാഭ്യസമില്ലാത്ത സാധാരണക്കാരന്‍ എന്നു പറഞ്ഞിട്ടുള്ളത് ഞാന്‍ ഉദ്ധരിച്ചിട്ടുണ്ട് (അപ്പൊ. പ്രവൃ. 4:13).

എന്നാല്‍, ഇന്നത്തെ കാനോനികസുവിശേഷ രചയിതാക്കളില്‍പ്പെട്ട മത്തായിയും യോഹന്നാനും യേശുവിന്റെ അപ്പൊസ്‌തോലന്മാരായ ചുങ്കക്കാരന്‍ മത്തായിയും സെബദി പുത്രന്‍ യോഹന്നാനുമാകാന്‍ സാധ്യതയില്ലെന്ന് ഞാന്‍ പറഞ്ഞു.

ഇതും യഥാര്‍ത്ഥത്തില്‍ സംവാദാത്മകമാണെന്നു ഞാന്‍ കരുതുന്നു. ഏതെങ്കിലും വിശ്വാസത്തെ ഇതു വേദനിപ്പിക്കുമെന്നു കരുതുന്നുമില്ല. സുവിശേഷങ്ങളുടെ മൂലകൃതി ഗ്രീക്കില്‍ രചിക്കപ്പെട്ടതാണ്, അതേയവസരം ക്രിസ്തു ശിഷ്യന്മാരുടെ ഭാഷ അരാമിയാണ്. ലോഗോസിനെപ്പറ്റി പറഞ്ഞുകൊണ്ടാണല്ലോ യോഹന്നാന്റെ സുവിശേഷം ആരംഭിക്കുന്നത്? അതാകട്ടെ ഗ്രീക്ക് ദര്‍ശനവുമായി ബന്ധപ്പെട്ടതുമാണ്.

shameem-1ഇത്തരം കാര്യങ്ങള്‍ ചരിത്രാന്വേഷണത്തിന്റെ ഭാഗമായി മാത്രമാണ് ഞാനുദ്ധരിച്ചത്. ഇതില്‍ത്തന്നെ സി.എം.ഐ വൈദികനായ പോള്‍ സാവിയോ പുതുശ്ശേരി എഡിറ്റു ചെയ്ത് ബാംഗ്ലൂര്‍ ധര്‍മാരാം പ്രസിദ്ധീകരിച്ച, വചനദര്‍ശനം എന്ന പുസ്തകത്തെ സൂചിപ്പിച്ചു കൊണ്ട് ഇന്നത്തെ സുവിശേഷങ്ങളുടെ രചയിതാക്കള്‍ ക്രിസ്തു ശിഷ്യന്മാരായ മത്തായി, യോഹന്നാന്‍ എന്നിവരോ പൗലോസിന്റെ സഹചരന്മാരായ മര്‍ക്കോസ്, ലൂക്കോസ് എന്നിവരോ ആണെന്നതിന് തെളിവുകളില്ലെന്ന് ക്രിസ്തുദര്‍ശന പണ്ഡിതന്മാര്‍ തന്നെ സമ്മതിക്കുന്നുണ്ടെന്നും ഞാനെഴുതിയിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ ചരിത്ര വിശകലന സ്വഭാവത്തിലാണ് ഞാനതെല്ലാം എഴുതിയിട്ടുള്ളത്. എന്റെ ശൈലി ഒരിക്കലും ആരെയും വിമര്‍ശിക്കുന്നതാവരുതെന്നെനിക്കു നിര്‍ബ്ബന്ധമുണ്ടായിരുന്നു.

ഇനി ത്രിയേകത്വവുമായി ബന്ധപ്പെട്ട പ്രശ്‌നം. ഇതും പണ്ടു പണ്ടേ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസമുള്ള കാര്യമാണ്. തൗഹീദിനെ (ഈശ്വരേകത്വം) ത്രിയേകം എന്നു വ്യാഖ്യാനിക്കരുത് എന്നതാണ് മുസ്‌ലീംകളുടെ നിലപാട്. നിലപാടല്ല, വിശ്വാസം തന്നെ. അക്കാര്യം വിശദീകരിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്.

അതുമായി ബന്ധപ്പെട്ട് പേജ് 238ല്‍ പറഞ്ഞിട്ടുള്ളത് ദൈവത്തെ ത്രിയേകം എന്ന് ബൈബിളില്‍ നേരിട്ടു വിശേഷിപ്പിച്ചിട്ടില്ല എന്നു മാത്രമാണ്. പിന്നീട് സഭാചരിത്രത്തെപ്പറ്റിയും ദൈവശാസ്ത്രസിദ്ധാന്തങ്ങളെപ്പറ്റിയും വിശദീകരിക്കുമ്പോള്‍ അരിയൂസും അത്തനാസിയോസും തമ്മിലുണ്ടായ ദൈവശാസ്ത്ര തര്‍ക്കങ്ങളുടെ ചരിത്രം പ്രതിപാദിക്കുന്നുണ്ട്. ചരിത്രവും അവര്‍ തമ്മിലുള്ള വാദപ്രതിവാദങ്ങളും മാത്രം.

ജിഹാദിനെപ്പറ്റി പറഞ്ഞു കളഞ്ഞതാണല്ലോ ഏറ്റവും വലിയ അപരാധം. പേജ് 374ന്റെ കുഴപ്പമതാണ്. ഇസ്‌ലാമിക ദര്‍ശനത്തെപ്പറ്റി പ്രതിപാദിക്കുന്നിടത്ത് പുസ്തകം ജിഹാദ് ഒരു നിരന്തര പ്രക്രിയയും ആധ്യാത്മിക സാധനയും രാഷ്ട്രീയ പ്രവര്‍ത്തനവുമാണ് എന്നു പറഞ്ഞിട്ടുണ്ടെന്നുള്ളത് നേരാണ്.

എന്നാല്‍ അത് യുദ്ധമോ സായുധ പോരാട്ടമോ അല്ലെന്നുള്ളത് വളരെ വ്യക്തമാണന്നാണ് ഞാന്‍ വിശദീകരിച്ചിട്ടുള്ളത്. റിപ്പോര്‍ട്ടില്‍ പറയുന്നതാകട്ടെ, നേരെ തിരിച്ചും. ശുദ്ധ കളവാണതെന്നതിന് ഇപ്പോഴും മാര്‍ക്കറ്റില്‍ ലഭിക്കുന്ന എന്റെ പുസ്തകത്തിലെ പേജുകള്‍ തെളിവാണ്. ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാവുന്നതാണ്.