കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെ.കെ.ആര്‍) റിങ്കു സിങ്ങിനെ തങ്ങളുടെ ഭാവി നായകനായി വളര്‍ത്തിയെടുക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. റിങ്കു ഒരു ഓള്‍ ഫോര്‍മാറ്റ് താരമാണെന്നും ആഭ്യന്തര ക്രിക്കറ്റില്‍ താരം യു.പിയെ വിജയിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റിങ്കുവിന് ക്യാപ്റ്റന്‍സിയുടെയും ബാറ്റിങ്ങിന്റെയും സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും അവനെ ഉടനെ തന്നെ നേതൃത്വ നിരയിലേക്ക് കൊണ്ടുവരുന്നത് ടീമിന് ദീര്‍ഘകാല നിക്ഷേപമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു കൈഫ്.

മുഹമ്മദ് കൈഫ്. Photo: Crictracker

‘കെ.കെ.ആര്‍ റിങ്കു സിങ്ങിനെ ഭാവി നായകനായി വളര്‍ത്തിയെടുക്കണം. അവനൊരു ഓള്‍ ഫോര്‍മാറ്റ് താരമാണ്. ഇപ്പോള്‍ അവന്‍ ടെസ്റ്റിന്റെ ഭാഗമല്ലെങ്കിലും എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ സാധിക്കും. ഉത്തര്‍പ്രദേശിനായി അവന്‍ കളിക്കുന്ന രീതി എനിക്കറിയാം. വെറും റണ്‍സ് നേടുക മാത്രമല്ല, ടീമിനെ ജയിപ്പിക്കുക കൂടിയാണ് അദ്ദേഹം ചെയ്യുന്നത്.

യു.പിയെ നയിക്കുന്ന റിങ്കുവിന് ക്യാപ്റ്റന്‍സിയുടെയും ബാറ്റിങ്ങിന്റെയും സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ സാധിക്കും. രഹാനെക്ക് ശേഷമോ അല്ലെങ്കില്‍ ഈ സീസണിന്റെ പകുതിയിലോ അവന് ആ ചുമതല നല്‍കണം. അവനെ നേതൃത്വനിരയിലേക്ക് കൊണ്ടുവരുന്നത് കെ.കെ.ആറിന് ദീര്‍ഘകാല നിക്ഷേപമായിരിക്കും,’ കൈഫ് പറഞ്ഞു.

ഐ..പി.എല്‍ 2024ല്‍ ശ്രേയസ് ശ്രേയസിന്റെ കീഴില്‍ കപ്പുയര്‍ത്തിയ ടീം അടുത്ത സീസണില്‍ അജിന്‍ക്യ രഹാനയെ ക്യാപ്റ്റനാക്കി. ശ്രേയസ് പുതിയ സീസണിന് മുന്നോടിയായി ടീം വിട്ടതോടെയായിരുന്നു ഇത്. എന്നാല്‍, ആ 2025 ഐ.പി.എല്ലില്‍ കൊല്‍ക്കത്ത പ്ലേഓഫ് കാണാതെ പുറത്തായിരുന്നു.

2024ലെ കിരീടവുമായി റിങ്കു സിങ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സഹ താരങ്ങൾക്കൊപ്പം. Photo: Cricketitimes

എട്ടാം സ്ഥാനത്താണ് കൊല്‍ക്കത്ത കഴിഞ്ഞ സീസണില്‍ ഫിനിഷ് ചെയ്തത്. നാല് മത്സരങ്ങളില്‍ 12 പോയിന്റുകളായിരുന്നു നേടിയത്.

അതേസമയം, മാര്‍ച്ച് 28നാണ് ഐ.പി.എല്‍ 2026ന് തുടക്കമാവുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍. സി. ബി) സണ്‍റൈസേഴ്സ് ഹൈദരാബാദും (എസ്. ആര്‍. എച്ച്) തമ്മിലാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുക. ഈ മത്സരത്തിന് വേദിയാവുന്നത് ആര്‍. സി. ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയമാണ്.

മാര്‍ച്ച് 29നാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍

Content Highlight: Muhammed Kaif says that KKR should groom Rinku Singh as future captain