ഇംഗ്ലണ്ടിനെതിരെ അവനായിരിക്കും എക്‌സ് ഫാക്ടര്‍: കൈഫ്
Cricket
ഇംഗ്ലണ്ടിനെതിരെ അവനായിരിക്കും എക്‌സ് ഫാക്ടര്‍: കൈഫ്
ഫസീഹ പി.സി.
Wednesday, 4th March 2026, 3:32 pm

2026 ടി – 20 ലോകകപ്പില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. നാളെയാണ് (മാര്‍ച്ച് 5) ഇംഗ്ലണ്ടുമായുള്ള മത്സരം അരങ്ങേറുക. മുംബൈ വാംഖഡെ സ്റ്റേഡിയമാണ് വേദി.

ഇപ്പോള്‍ ഈ മത്സരത്തിന് മുന്നോടിയായി ഈ സെമി ഫൈനലില്‍ ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമാകുന്ന താരത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ താരം മുഹമ്മദ് കൈഫ്. സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരിക്കും ഇന്ത്യന്‍ ടീമിന്റെ എക്‌സ് ഫാക്ടറെന്ന് അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.

മുഹമ്മദ് കൈഫ്, Photo: google/probatsman

‘ഇംഗ്ലണ്ടിനെതിരെയുള്ള സെമി ഫൈനലില്‍ ജസ്പ്രീത് ബുംറയായിരിക്കും ഏറ്റവും വലിയ ഘടകം. അവന്റെ നാല് ഓവറുകള്‍ വളരെ നിര്‍ണായകമായിരിക്കും,’ കൈഫ് പറഞ്ഞു.

ലോകകപ്പില്‍ ബുംറ വളരെ മികച്ച പ്രകടനമാണ് നടത്തുന്നത്. ആറ് മത്സരങ്ങളില്‍ താരം ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 6.30 എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. കഴിഞ്ഞ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ താരം ഒരു ഓവറില്‍ രണ്ട് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു അത് വിന്‍ഡീസിനെ 200 റണ്‍സിന് കീഴെ പിടിച്ച് കെട്ടുന്നതില്‍ നിര്‍ണായകമായിരുന്നു.

ജസ്പ്രീത് ബുംറ. Photo: BCCI/x.com

ഈഡന്‍ ഗാര്‍ഡന്‍സില്‍ ബാറ്റിങ് എളുപ്പമായിരുന്നെങ്കിലും വാംഖഡെയില്‍ ദുഷ്‌കരമാവുമെന്നും കൈഫ് പറഞ്ഞു. സമീപ കാലത്ത് വാംഖഡെയില്‍ നടന്ന മത്സരങ്ങളില്‍ 180 റണ്‍സ് ചെയ്സ് ചെയ്യുന്നത് പോലും ബുദ്ധിമുട്ടായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഈ ലോകകപ്പില്‍ ഇംഗ്ലണ്ട് ചെയ്സ് ചെയ്യാന്‍ ബുദ്ധിമുട്ടിയ കാഴ്ച നമ്മള്‍ കണ്ടതാണ്.

ഇന്ത്യയുടെ അവസാന മത്സരത്തില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ മഞ്ഞ് വീഴ്ച ബാറ്റിങ് എളുപ്പമാക്കിയിരുന്നു. പക്ഷേ, അത് വാംഖഡെയില്‍ സംഭവിച്ചേക്കില്ല. ഇവിടെ മഞ്ഞ വീഴ്ച മത്സരത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Muhammed Kaif says that Jasprit Bumrah will be biggest factor in India vs England semi final in T20 World Cup

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി