[]ചെന്നൈ: നടി ഖുഷ്ബുവിന്റെ കാറില്‍ ബസ് ഇടിച്ചു. അപകടത്തില്‍ ഖുഷ്ബുവിന് പരിക്കില്ല. ഖുഷ്ബുവും ഡ്രൈവറുമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്.
സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പുറകില്‍ എം.ടി.സി ബസ് വന്ന് ഇടിക്കുകയായിരുന്നു.
കാറിന്റെ പിന്‍ഭാഗം വലിയ രീതിയില്‍ തകര്‍ന്നിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
കാറിന്റെ പിന്നിലെ ലൈറ്റുകളും, ബമ്പറും, ബൂട്ടുമെല്ലാം ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു.
കാര്‍ അപകടത്തില്‍ പെട്ടുവെന്നും തനിക്ക് പരിക്കൊന്നുമില്ലെന്നും ഖുഷ്ബു തന്നെ പിന്നീട് ട്വീറ്റ് ചെയ്തു.
തനിക്ക് പരിക്കൊന്നുമില്ലെങ്കിലും തന്റെ പ്രിയപ്പെട്ട ഭര്‍ത്താവ് സമ്മാനമായി നല്‍കിയ “ക്യൂ 5″ന് പരിക്ക് പറ്റിയപ്പോള്‍ ഹൃദയം മുറിഞ്ഞു പോയെന്നും തന്റെ വിവരങ്ങള്‍ അന്വേഷിച്ച സുഹൃത്തുക്കള്‍ക്ക് നന്ദിയുണ്ടെന്നും ഖുഷ്ബു ട്വീറ്റ് ചെയ്തു.
അതേ സമയം ഇടിച്ച ബസിലെ ഡ്രൈവറുടെ പക്കല്‍ ലൈസന്‍സില്ലായിരുന്നുവെന്ന് താന്‍ മനസിലാക്കിയെന്നും ഇത് അനുവദിച്ചു കൊടുക്കാമോയെന്നും നടി തന്റെ ട്വീറ്റിലൂടെ ചോദിച്ചു.
