എഡിറ്റര്‍
എഡിറ്റര്‍
‘ഇതൊക്കെ നമ്മളു കുറേ കണ്ടതാ’; ലങ്കന്‍ ആരാധകരുടെ പ്രതിഷേധത്തിനിടെ ഗ്രൗണ്ടില്‍ കിടന്നുറങ്ങി ധോണി; വീഡിയോ
എഡിറ്റര്‍
Monday 28th August 2017 8:20am

 

കൊളംബോ: ഇന്ത്യാ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം സാക്ഷ്യം വഹിച്ചത് സംഭവബഹുലമായ നിമിഷങ്ങള്‍ക്കായിരുന്നു. മത്സരത്തില്‍ ലങ്ക പരാജയപ്പെടുമെന്ന് ഉറപ്പായപ്പോള്‍ അരിശംപൂണ്ട ലങ്കന്‍ ആരാധകര്‍ ഗ്രൗണ്ടിലേക്ക് കുപ്പി വലിച്ചെറിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.


Also Read: ‘പറ്റില്ലേല്‍ കളഞ്ഞിട്ട് പോടേ’; ലങ്കയുടെ തുടര്‍ തോല്‍വിയില്‍ കലി പൂണ്ട ആരാധകര്‍ ഗ്രൗണ്ടിലേക്ക് കുപ്പിയെറിഞ്ഞു; മത്സരം തടസപെട്ടത് അരമണിക്കൂറോളം


ഇതോടെ കളി താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു. കളിക്കാരെല്ലാം മൈതാനത്തിന്റെ മധ്യത്ത് കൂടി നില്‍ക്കുകയായിരുന്നു ഈ സമയം. എന്നാല്‍ ഈ ബഹളങ്ങളൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന രീതിയില്‍ മൈതാനത്ത് കിടന്നുറങ്ങുകയായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി.

ഗ്രൗണ്ടില്‍ കമിഴ്ന്ന് കിടന്ന് മയങ്ങിയ ധോണിയുടെ പ്രവൃത്തി ആരാധകരെ മാത്രമല്ല സഹതാരങ്ങളെയും അമ്പരപ്പിക്കുന്നതായിരുന്നു. ഇന്ത്യന്‍ നായകനായിരിക്കേ ‘ക്യാപ്റ്റന്‍ കൂള്‍’ എന്ന വിശേഷണത്തിനുടമായായിരുന്ന ധോണി താന്‍ വെറും കൂളല്ലെന്ന് പറയാതെ പറയുകയായിരുന്നു ഇതിലൂടെ.

സഹതാരം രോഹിത് ശര്‍മയും ഡ്രെസിങ് റൂമില്‍ നിന്ന് വെള്ളവുമായെത്തിയ താരവും ലങ്കന്‍ കളിക്കാരും ആരാധകരുടെ പ്രതിഷേധം നോക്കി നില്‍ക്കുകയായിരുന്നു ഈ സമയം. ധോണിയുടെ മയക്കം കണ്ട് കമന്ററി ബോക്‌സിലിരുന്ന സുനില്‍ ഗവാസ്‌കര്‍ പറഞ്ഞത് ധോണി ഐസ്ലന്‍ഡുകാരനാണെന്ന് തോന്നുന്നുവെന്നായിരുന്നു. ഇത്രയും കൂളായി ഇരിക്കാന്‍ ഐസ്ലന്‍ഡുകാര്‍ക്കേ കഴിയൂ എന്നായിരുന്നു ഗവാസ്‌കറുടെ നിരീക്ഷണം.


Dont Miss: അതിലും ഭേദം തൂങ്ങി ചാവുന്നതാണ്; ബി.ജെ.പിയുമായി സന്ധിയിലേര്‍പ്പെടുന്നതിനെ കുറിച്ച് ലാലു പ്രസാദ് യാദവ്


കമന്ററി ബോക്‌സിലുണ്ടായിരുന്ന അജയ് ജഡേജയും മുരളി കാര്‍ത്തിക്കും ധോണിയെ വിശേഷിപ്പിച്ചത് എയര്‍ കണ്ടീഷണറിനോടും റഫ്രിജേറ്ററിനോടുമാണ്. ക്യാപ്റ്റന്‍ കൂള്‍ എന്ന് ധോണിയെ പറഞ്ഞിരുന്നത് വെറുതയല്ലെന്നും ഇരുവരും പറയുന്നുണ്ടായിരുന്നു.

 വീഡിയോ

Advertisement