സ്റ്റംപിന് പിറകില്‍ കളിഗതി നിരീക്ഷിക്കുന്ന ധോണിയെപ്പോലൊരാളില്ല: റെയ്‌ന
Cricket
സ്റ്റംപിന് പിറകില്‍ കളിഗതി നിരീക്ഷിക്കുന്ന ധോണിയെപ്പോലൊരാളില്ല: റെയ്‌ന
ന്യൂസ് ഡെസ്‌ക്
Saturday, 23rd May 2020, 5:45 pm

മുംബൈ: സ്റ്റംപിന് പിറകില്‍ നിന്ന് ധോണിയ്ക്ക് കളിഗതി മനസിലാക്കാന്‍ പ്രത്യേക കഴിവാണെന്ന് മുന്‍ താരം സുരേഷ് റെയ്‌ന. ധോണിയോടൊപ്പം കളിക്കുന്നത് വഴി നല്ല ക്രിക്കറ്റര്‍ എന്നതിലുപരി നല്ല മനുഷ്യനാകാന്‍ കഴിയുമെന്നും റെയ്‌ന പറഞ്ഞു.

‘അദ്ദേഹത്തോടൊപ്പം ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇന്ത്യക്കായി ഒരുപാട് മികച്ച താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട് അദ്ദേഹം’, റെയ്‌ന പറഞ്ഞു.

ധോണിയുടെ തീരുമാനങ്ങളെ ഒരിക്കലും ഞാന്‍ ചോദ്യം ചെയ്യില്ല. 2015 ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ തന്നെ ടോപ് ഓര്‍ഡറില്‍ ഇറക്കിയതും ധോണി ഞൊടിയിടയില്‍ എടുത്ത തീരുമാനമായിരുന്നെന്നും റെയ്‌ന പറഞ്ഞു.

‘പിന്നീട് ഞാന്‍ അദ്ദേഹത്തോട് അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ലെഗ് സ്പിന്നിനെതിരെ എനിക്ക് കളിക്കാനുള്ള കഴിവുകൊണ്ടാണെന്നാണ് പറഞ്ഞത്’, റെയ്‌ന ഓര്‍ത്തെടുത്തു.

ധോണിയ്ക്ക് കീഴില്‍ റെയ്‌നയ്ക്ക് ദേശീയ ടീമില്‍ തുടര്‍ച്ചയായി അവസരം ലഭിച്ചിരുന്നു. ഐ.പി.എല്ലില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍കിംഗ്‌സിലെ സ്ഥിരം സാന്നിധ്യവുമാണ് റെയ്‌ന.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO: