എന്നെ ധോണിയ്ക്ക് വെസ്റ്റ് ഇന്‍ഡീസ് സെലക്ടര്‍മാരേക്കാള്‍ വിശ്വാസമാണ്: ഡ്വെയ്ന്‍ ബ്രാവോ
Cricket
എന്നെ ധോണിയ്ക്ക് വെസ്റ്റ് ഇന്‍ഡീസ് സെലക്ടര്‍മാരേക്കാള്‍ വിശ്വാസമാണ്: ഡ്വെയ്ന്‍ ബ്രാവോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 29th April 2020, 2:37 pm

ജമൈക്ക: വെസ്റ്റ് ഇന്‍ഡീസ് സെലക്ടര്‍മാര്‍ക്കുള്ളതിനേക്കാള്‍ വിശ്വാസം ധോണിയ്ക്ക് തന്നിലുണ്ടെന്ന് ഡ്വെയ്ന്‍ ബ്രാവോ. ചെന്നൈ സൂപ്പര്‍കിംഗ്‌സാണ് തന്നെ പുനരുജ്ജീവിപ്പിച്ചതെന്നും ബ്രാവോ പറഞ്ഞു.

‘മോശം പ്രകടനം നടത്തുകയാണെങ്കില്‍ മറ്റ് ടീമുകളിലാണെങ്കില്‍ നിങ്ങള്‍ക്ക് സമ്മര്‍ദ്ദമുണ്ടാകും. എന്നാല്‍ സി.എസ്.കെയില്‍ അതുണ്ടാകില്ല’, ബ്രാവോ കൂട്ടിച്ചേര്‍ത്തു.

ധോണിയും പരിശീലകന്‍ ഫ്‌ളെമിംഗും ടീമിനെ ഒരുക്കുന്നതില്‍ മാതൃകയാണെന്നും ബ്രാവോ പറയുന്നു. 2011 മുതല്‍ ചെന്നൈയിലാണ് ബ്രാവോ.

ഐ.പി.എല്ലില്‍ രണ്ട് തവണ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കായിട്ടുണ്ട് ഈ വെസ്റ്റ് ഇന്‍ഡീസ് താരം. എന്നാല്‍ ദേശീയ ടീമില്‍ പലപ്പോഴും സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല.

എന്നില്‍ ധോണി കാണിക്കുന്ന വിശ്വാസം എനിക്ക് തിരിച്ചുനല്‍കണം. മഹാനായ കളിക്കാരനാണ് ധോണിയെന്നും ബ്രാവോ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO: