സീരിയല്‍ രംഗത്ത് നിന്ന് വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് മൃണാള്‍ താക്കൂര്‍. മറാത്തി സിനിമകളിലൂടെ കരിയര്‍ ആരംഭിച്ച താരത്തിന് ബ്രേക്ക് ത്രൂ ആയ ചിത്രമായിരുന്നു സീതാ രാമം. ഹനു രാഘവപുടിയുടെ സംവിധാനത്തില്‍ 2022ല്‍ തിയേറ്ററുകളിലെത്തിയ സീതാ രാമം വലിയ വിജയം നേടിയിരുന്നു.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രത്തില്‍ രശ്മിക മന്ദാന, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. സീതാ രാമത്തിന് ശേഷം തമിഴ്, തെലുങ്ക് സിനിമകളില്‍ മൃണാള്‍ അഭിനയിച്ചിരുന്നു. ‘ദോ ദീവാനെ ഷെഹര്‍ മേ’മാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ഇപ്പോഴിതാ ദോ ദീവാനെ ഷെഹര്‍ മേം എന്ന ഹിന്ദി ചത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ മൃണാള്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് എപ്പോഴും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണമെന്നും പ്രേക്ഷകര്‍ക്ക് തന്റെ വ്യത്യസത്മായ ഴോണറിലുള്ള സിനിമകള്‍ കാണാന്‍ കഴിയണമെന്നും മൃണാള്‍ പറയുന്നു.
‘ഞാന്‍ ഇപ്പോള്‍ കൂടുതലും റോം കോം ഴോണറാണ് ചെയ്യുന്നത്, അതില്‍ സ്റ്റിക്ക് ഓണ്‍ ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്. കാരണം, ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ എപ്പോഴാണ് ഇത്തരം സിനിമകള്‍ ചെയ്യുക. ഇപ്പോഴാണ് ഞാന്‍ യൂത്തായിട്ടിരിക്കുന്ന സമയം. പക്ഷേ 60കളിലുമുള്ള മനോഹരമായ പ്രണയകഥകള്‍ നമുക്ക് ഇവിടെ കാണാന്‍ കഴിയും. എനിക്ക് റിസ്‌ക് എടുക്കണം. എനിക്ക് എന്റെ കംഫര്‍ട്ട് സോണ്‍ വിട്ട് പുറത്തേക്ക് പോയി നല്ല കഥാപാത്രങ്ങള്‍ ഇനിയും ചെയ്യണം,’ മൃണാള്‍ താക്കൂര്‍ പറയുന്നു.
“When people meet me, they say, ‘OMG, You’re so intelligent and a smart child.’
I was a psychology student and my favorite topic is to understand a human, so I can use those things in my films.”
ജനങ്ങള്‍ തന്നെ കാണുമ്പോള്‍ നിങ്ങള്‍ക്ക് എന്തൊരു ബുദ്ധിയാണ്, എത്ര സ്മാര്‍ട്ടാണ് എന്നൊക്കെ പറയാറുണ്ടെന്നും എന്നാല്‍ താന്‍ അങ്ങനെയല്ലായിരുന്നുവെന്നും പിന്നീടാണ് സൈക്കോളജി പഠിച്ചതെന്നും മൃണാള്‍ പറയുന്നു. താനൊരു സൈക്കോളജി സ്റ്റുഡന്റായിരുന്നുവെന്നും മനുഷ്യന്മാരെ അടുത്തറിയുക, മനസിലാക്കുക എന്നതായിരുന്നു് ഏറ്റവും ഇഷ്ടമുള്ള വിഷയമെന്നും മൃണാള്‍ പറഞ്ഞു. അതുകൊണ്ട് താന്‍ ചെയ്യുന്ന സിനിമകളിലും പല കാര്യങ്ങളും കൊണ്ട് വരാന്‍ കഴിയുമെന്നും നടി കൂട്ടിച്ചേര്‍ത്തു.
മൃണാളിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ദോ ദീവാനേ സെഹെര്‍ മേം ഫെബ്രുവരി 20നാണ് തിയേറ്ററുകളിലെതത്തിയത്. അഭിരുചി ചന്ദ് തിരക്കഥയില്‍ രവി ഉദ്യവാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സിദ്ധാന്ത് ചതുര്‍വേദവാണ് നായക വേഷത്തിലെത്തിയത്. റോം കോം ഴോണറിലൊരുങ്ങിയ സിനിമയ്ക്ക് പ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
Content Highlight: Mrunal Thakur says that she always wants to play different roles