തിരുവനന്തപുരം: എം.ആര്‍. അജിത് കുമാറിനെ ബവ്‌കോ സി.എം.ഡിയായി നിയമിച്ചു. കഴിഞ്ഞദിവസം എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമനം നല്‍കിയിരിക്കുന്നത്.
കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് അജിത്കുമാറിനെ എക്സൈസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കിയത്. കഴിഞ്ഞവര്‍ഷം ജൂലൈയിലായിരുന്നു അജിത് കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചത്.
ഐ.എ.എസ് ഉദ്യോസ്ഥരെ മാത്രമെ എക്സൈസ് കമ്മീഷണര്‍ സ്ഥാനത്ത് നിയമിക്കാവൂ എന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു.
ശബരിമല ട്രാക്ടര്‍ വിവാദത്തെ തുടര്‍ന്നായിരുന്നു അജിത് കുമാറിനെ പൊലീസ് സേനയില്‍ നിന്നും എക്സൈസിലേക്ക് മാറ്റിയത്. അനധികൃത സ്വത്ത് സമ്പാദനം. തൃശൂര്‍ പൂരം അലങ്കോലമാക്കല്‍ തുടങ്ങിയ വിവാദങ്ങളിലും എം.ആര്‍ അജിത് കുമാറിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു.
കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് സ്ഥലം മാറ്റത്തിനെതിരെ അനുകൂല വിധി സമ്പാദിച്ചിരുന്നു അദ്ദേഹം.
പിന്നാലെയാണ് സൈനിക ക്ഷേമ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കിയാണ് നിയമനം നല്‍കിയിരിക്കുന്നത്. യുവജനക്ഷേമ വകുപ്പിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്.
Content Highlight: MR Ajith Kumar appointed as CMD of BEVCO