റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്ററായി എം.പി ബഷീര്‍ ചുമതലയേറ്റു
Daily News
റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്ററായി എം.പി ബഷീര്‍ ചുമതലയേറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st September 2020, 5:29 pm

കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്ററായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.പി ബഷീര്‍ ചമുതലയേറ്റു. എം.പി ബഷീര്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഇന്ത്യാവിഷന്‍ ചാനലില്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന അദ്ദേഹം പിന്നീട് സൗത്ത് ലൈവ്, ന്യൂസ് റപ്റ്റ് എന്നീ സ്ഥാപനങ്ങളില്‍ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു.

കേരളത്തിലെ ആദ്യത്തെ മുഴുവന്‍ സമയ വാര്‍ത്താ ചാനലായിരുന്ന ഇന്ത്യാവിഷന്റെ നേതൃനിരയിലുണ്ടായിരുന്ന എം.പി ബഷീര്‍ ആറ് വര്‍ഷത്തിന് ശേഷമാണ് വീണ്ടും ടെലിവിഷന്‍ ന്യൂസ് റൂമില്‍ എത്തുന്നത്.

റിപ്പോര്‍ട്ടര്‍ ചാനലിന്റേയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടേയും ചുമതലയിലാണ് നിയമനം. 25 വര്‍ഷമായി മാധ്യമപ്രവര്‍ത്തനരംഗത്ത് സജീവമാണ് ബഷീര്‍. ഇംഗ്ലീഷിലും മലയാളത്തിലുമായി പത്തിലധികം മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ