ഉണ്ട മികച്ച സിനിമ; മൂവി സ്ട്രീറ്റ് ആദ്യഘട്ട അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Malayalam Cinema
ഉണ്ട മികച്ച സിനിമ; മൂവി സ്ട്രീറ്റ് ആദ്യഘട്ട അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st January 2020, 9:33 pm

കൊച്ചി: സോഷ്യല്‍ മീഡിയയിലെ എണ്‍പതിനായിരത്തിലധികം അംഗങ്ങളുള്ള സിനിമാ ഗ്രൂപ്പായ മൂവി സ്ട്രീറ്റ് ഈ വര്‍ഷത്തെ ആദ്യഘട്ട അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

മികച്ച ചിത്രം, എഡിറ്റര്‍, ആര്‍ട് വിഭാഗം, വസ്ത്രാലങ്കാരം, സൗണ്ട് ഡിസൈന്‍, മേക്കപ്പ് തുടങ്ങിയവയാണ് പ്രഖ്യാപിച്ചത്. ഉണ്ടയാണ് മികച്ച ചിത്രം. ഷൈജു ശ്രീധരന്‍ ആണ് മികച്ച എഡിറ്റര്‍, വസ്ത്രാലങ്കാരത്തിന് സമീറ സനീഷും ആര്‍ട് വിഭാഗത്തിന് ജോതിഷ് ശങ്കറും അര്‍ഹനായി.

സൗണ്ട് ഡിസൈന് രംഗനാഥ് രവിയും മേക്കപ്പിന് റോണക്‌സ് സേവ്യറും അര്‍ഹനായി. ‘രാഷ്ട്രീയപരമായും സാമൂഹികമായും വര്‍ത്തമാനകാലത്തെ ആഴത്തില്‍ അവതരിപ്പിക്കുന്ന, മെയിന്‍സ്ട്രീം ചട്ടക്കൂടുകള്‍ക്കുള്ളില്‍ റെപ്രസന്റ് ചെയ്തിട്ടില്ലാത്ത വിഷയങ്ങള്‍ നല്ലൊരു കഥാപരിസരത്ത് പ്രതിഷ്ഠിക്കുന്ന, മികച്ച പെര്‍ഫോമന്‍സുകള്‍ ഉള്ള ചിത്രമാണ് ഉണ്ട’ എന്നാണ് ജൂറി അഭിപ്രായം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കുമ്പളങ്ങി നൈറ്റ്സ്, 9 എന്നീ ചിത്രങ്ങളിലൂടെയാണ് സമീറ സനീഷ് പുരസ്‌ക്കാരത്തിന് അര്‍ഹയായത്. വൈറസ്, കുമ്പളങ്ങിനൈറ്റ്‌സ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്നീ സിനിമകളാണ് ഷൈജു ശ്രീധരനെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്.

ജല്ലിക്കട്ടാണ് രംഗനാഥ് രവിയെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. കുമ്പളങ്ങി നൈറ്റ്‌സ്, പ്രതിപൂവന്‍ കോഴി, വൈറസ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്നീ ചിത്രത്തിലെ ആര്‍ട്ട് വര്‍ക്കിനാണ് ജോതിഷ് ശങ്കര്‍ പുരസ്‌ക്കാരത്തിന് അര്‍ഹനായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews video