'അവന്‍ സ്‌ക്രിപ്റ്റ് ചോദിക്കുന്നുണ്ടല്ലേ'; പല പടത്തില്‍ നിന്നും അവര്‍ എന്നെ ഒഴിവാക്കി: നരേന്‍
Movie Day
'അവന്‍ സ്‌ക്രിപ്റ്റ് ചോദിക്കുന്നുണ്ടല്ലേ'; പല പടത്തില്‍ നിന്നും അവര്‍ എന്നെ ഒഴിവാക്കി: നരേന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 25th November 2025, 6:17 pm

സ്‌ക്രിപ്റ്റ് ചോദിച്ചതിന്റെ പേരില്‍ പല മലയാള സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് നടന്‍ നരേന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്‌ക്രിപ്റ്റ് ചോദിക്കുന്നത് വലിയ കുഴപ്പമായിരുന്നെന്നും എന്നാല്‍ ഇന്ന് അത് മാറിയെന്നും നരേന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നരേന്‍.

സിനിമയില്‍ വന്ന സമയത്ത് തന്നെ വലിയ സംവിധായകരുടെ നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സംവിധായകര്‍ തന്നെ സെലക്ട് ചെയ്തതാണെന്നും അല്ലാതെ താന്‍ അവരെ സെലക്ട് ചെയ്തതല്ലെന്നും നരേന്‍ പറഞ്ഞു.

‘വലിയ സംവിധായകരുടെ കൂടെ സിനിമ ചെയ്യുന്നതിന്റെ ഇടയിലൊക്കെ എനിക്ക് വന്ന ചില പടങ്ങള്‍ ഒഴിവാക്കിയിരുന്നു. അതും ഒരു കാരണമായിരുന്നു അവര്‍ നമ്മളെ സെലക്ട് ചെയ്യാന്‍. കാരണം വളരെ മോശപ്പെട്ട പടത്തില്‍ അധികം വരാത്തതുകൊണ്ടാണ് നമ്മളെ സെലക്ട് ചെയ്തത് എന്ന് ഇവര്‍ തന്നെ പറഞ്ഞിട്ടുണ്ട്.

മാത്രമല്ല 15 വര്‍ഷം മുന്‍പൊക്കെ സ്‌ക്രിപ്റ്റ് ചോദിക്കുന്നത് പ്രശ്‌നമായിരുന്നു. കുറേ ഫേസ് ചെയ്തിട്ടുണ്ട്. അവന്‍ സ്‌ക്രിപ്റ്റ് ചോദിക്കുന്നുണ്ടല്ലേ എന്ന ടോണ്‍ കുറച്ച് സീനിയേഴ്‌സില്‍ നിന്നൊക്കെ കേട്ടു. പല പടത്തില്‍ നിന്നും അവര്‍ എന്നെ അവോയ്ഡ് ചെയ്തു.

ആ സമയത്ത് ഞാന്‍ തമിഴിലേക്ക് പോയതാണ്. ശരിക്കും ഞാന്‍ ഫുള്‍ സ്‌ക്രിപ്റ്റ് കേള്‍ക്കുന്നത് തമിഴില്‍ നിന്നാണ്. എനിക്ക് അത് എപ്പോഴും ഭയങ്കര ഇഷ്ടമുള്ള ഒരു പ്രോസസാണ്. പിന്നീട് ഞാന്‍ മലയാളത്തിലേക്ക് തന്നെ വന്നു.

രാഹുലിന്റെ തന്നെ റെഡ് റെയ്ന്‍ ചെയ്യുന്ന സമയം. രാഹുല്‍ വന്നിട്ട് സ്‌ക്രിപ്റ്റ് തന്നു. ഭയങ്കര ഇന്ററസ്റ്റിങ് ഫോര്‍മാറ്റിലായിരുന്നു. ഈ പ്രോസസ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇത് പക്ഷേ എല്ലാവരുടെ അടുത്തു നിന്നും നമുക്ക് കിട്ടി എന്ന് വരില്ല.

നടന്‍ നരേന്‍. Photo: Narain/Facebook

ഇപ്പോള്‍ ന്യൂജെന്‍ ആളുകളുടെ ചിന്ത വ്യത്യസ്തമാണ്. അവര്‍ക്ക് ഇത് വായിക്കണം. അതോടെ നമ്മളും ഹാപ്പിയായി. സ്‌ക്രിപ്‌റ്റൊന്നും ആയിട്ടില്ല, വരുമ്പോള്‍ നോക്കാം എന്നത് മാറി.

എക്കോയിലേക്ക് വന്നപ്പോള്‍ ദിന്‍ജിത്തിന്റേയും ബാഹുലിന്റേയും സിനിമ ആയതുകൊണ്ട് തന്നെ പടം ചെയ്യണോ വേണ്ടയോ എന്ന ചോദ്യത്തിന് ഉത്തരം കിട്ടി. ഉറപ്പായും ചെയ്യുമെന്ന് തീരുമാനിച്ചു. പിന്നെ കഥാപാത്രം എന്താണെന്ന ആകാംക്ഷയായിരുന്നു.

Photo: എക്കോ മൂവി Theatrical release poster

തിരക്കഥയെ കുറിച്ച് ചോദിച്ചപ്പോള്‍ അയച്ചു തരാമെന്ന് പറഞ്ഞു. വളരെ സന്തോഷമായി. റീഡിങ് വളരെ ഇന്ററസ്റ്റിങ് ആയിരുന്നു. പ്രത്യേകിച്ച് കിഷ്‌കിന്ധാകാണ്ഡത്തിന്റെ തിരക്കഥ വളരെ അണ്‍യൂഷ്വല്‍ ആയിരുന്നല്ലോ. മലയാളത്തില്‍ എന്നല്ല മറ്റ് ഭാഷകളിലൊന്നും അത്തരത്തിലൊരു കഥ വന്നിട്ടില്ല.

അങ്ങനെ ഒരു റൈറ്ററുടെ തിരക്കഥ വായിക്കാന്‍ നമുക്കൊരു താത്പര്യം ഉണ്ടാകുമല്ലോ. ആപ്രോസസ് എന്‍ജോയ് ചെയ്തു. സീന്‍ ബൈ സീന്‍, പേജ് ബൈ പേജ് പേജ് പോകുമ്പോള്‍ ക്യാരക്ടര്‍ ഇന്‍ട്രൊഡക്ഷനും സ്വഭാവവും ഇമോഷണല്‍ ഡെപ്ത്തുമൊക്കെയുള്ള മിസ്റ്റീരിയസ് ആയിട്ടുള്ള കഥ.

സിനിമയില്‍ ഏറ്റവും ഇന്ററസ്റ്റിങ്ങും ചാലഞ്ചിങ്ങും ആയിട്ടുള്ളത് വിനീതിന്റേയും സന്ദീപിന്റേയുമൊക്കെ കഥാപാത്രങ്ങള്‍ ആയിരിക്കാം. ഡയലോകൊക്കെ വെച്ച് നോക്കുമ്പോള്‍.

ബാഹുലിന്റെ എഴുത്ത് എന്നത് നോര്‍മല്‍ അല്ല. നമ്മള്‍ എത്ര പടം ചെയ്താലും, പറയുന്ന കാര്യം ഒന്നാണെങ്കിലും, ചെറിയ ചെറിയ വാക്കുകള്‍ മാറ്റി, പ്ലേസ്‌മെന്റ് മാറ്റി നോക്കുമ്പോള്‍, ആ ഡയലോഗ് ഡെലിവറിയുടെ അല്ലെങ്കില്‍ ക്യാരക്ടര്‍ പെര്‍ഫോം ചെയ്യുന്ന ആളുടെ സ്വഭാവം മാറും. അത് ബാഹുലിന്റെ സ്‌ക്രിപ്റ്റില്‍ സ്‌പെസിഫിക്കാണ്.

അത് പഠിച്ച് പറയുക എന്നത് ചലഞ്ചിങ് ആണ്. നമ്മുടെ പെര്‍ഫോമന്‍സ് ഇന്ററസ്റ്റിങ് ആയി വരുമ്പോള്‍ ആയിരിക്കും ഇത് മിസ് ആവുക. ഉടനെ തന്നെ അവിടുന്ന് റെസ്‌പോണ്‍സ് കിട്ടും. അങ്ങനെയല്ല ഇങ്ങനെയാണ് വേണ്ടത് എന്ന രീതിയില്‍. വളരെ ഇന്ററസ്റ്റിങ് ആയ ഷൂട്ടിങ് പ്രോസസ് തന്നെ ആയിരുന്നു,’ നരേന്‍ പറഞ്ഞു.

Content Highlight: Actor Narain about His New Movie Eko and Script Reading Issues