അമിത വേഗതയില്‍ വാഹനാപകടം; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് റദ്ദാക്കും
Kerala
അമിത വേഗതയില്‍ വാഹനാപകടം; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് റദ്ദാക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th February 2024, 10:43 am

തിരുവനന്തപുരം: അമിത വേഗതയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. ഇതിന്റെ നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം ബോധ്യപ്പെടുത്തണമെന്ന് കാട്ടി മോട്ടോര്‍ വാഹന വകുപ്പ് മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും സുരാജ് പ്രതികരിച്ചിരുന്നില്ല. ഇതോടെയാണ് ലൈസൻസ് റദ്ദാക്കാന്‍ തീരുമാനിച്ചത്.

ജൂലൈ 29നാണ് അമിത വേഗതയിലായിരുന്ന സുരാജിന്റെ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റത്. മഞ്ചേരി സ്വദേശി ശരത്തിനാണ് അപകടത്തില്‍ പരിക്കേറ്റത്. അപകടത്തില്‍ ശരത്തിന്റെ പെരുവിരളിന്റെ അസ്ഥി ഒടിയുകയും മറ്റ് നാല് വിരളുകൽക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു.

അപകടത്തില്‍ പാലാരിവട്ടം പൊലീസായിരുന്നു ആദ്യം കേസെടുത്തത്. പിന്നീട് തുടര്‍ നടപടികള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പിന് കേസ് കൈമാറുകയായിരുന്നു. കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് എം.വി.ഡി ഓരോ തവണയായി അയച്ച നോട്ടീസ് സുരാജ് തിരിച്ചയച്ചതോടെയാണ് മൂന്നാമതും നോട്ടീസ് അയക്കേണ്ടി വന്നത്.

Contant Highlight: motor vehicles department decides to suspend driving licence of actor suraj venjaramoodu