സ്‌നേഹത്തിന്റെ നിറകുടമോ, ക്ഷമയുടെ പര്യായമോ സൂപ്പര്‍ വുമണോ അല്ല; മാതൃദിനത്തില്‍ വീണ്ടും കയ്യടി നേടി വനിത ശിശു വികസന വകുപ്പ്
Kerala News
സ്‌നേഹത്തിന്റെ നിറകുടമോ, ക്ഷമയുടെ പര്യായമോ സൂപ്പര്‍ വുമണോ അല്ല; മാതൃദിനത്തില്‍ വീണ്ടും കയ്യടി നേടി വനിത ശിശു വികസന വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th May 2021, 12:48 pm

തിരുവനന്തപുരം: മാതൃദിനത്തില്‍ വ്യത്യസ്തമായ ആശംസയുമായി വനിത, ശിശു വികസന വകുപ്പ്.”ഒരു അമ്മ എങ്ങനെയൊക്കെ ആയിരിക്കണം എന്ന രീതിയിലുള്ള പ്രതീക്ഷകളും മുന്‍വിധികളും നമുക്ക് വേണ്ട. ഓരോ അമ്മയ്ക്കും അവരവരുടേതായ വ്യക്തിത്വമുണ്ട് എന്ന കാര്യം നാം അംഗീകരിക്കുകയാണ് വേണ്ടത്. മാതൃദിനാശംസകള്‍” എന്ന ക്യാപ്ഷനോടെ
വനിത, ശിശു വികസന വകുപ്പിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

അമ്മ സ്‌നേഹത്തിന്റെ നിറകുടമോ, ക്ഷമയുടെ പര്യായമോ സൂപ്പര്‍ വുമണോ അല്ല, മറ്റുള്ളവരെപ്പോലെ സ്‌നേഹവും സങ്കടവും ദേഷ്യവും ക്ഷീണവും എല്ലാമുള്ളൊരു സാധാരണ വ്യക്തിയാണെന്നും പോസ്റ്ററില്‍ പറയുന്നു.

പ്രതീക്ഷകളുടെ ഭാരമേല്‍പ്പിക്കുന്നതിന് പകരം അമ്മമാരും സാധാരണ മനുഷ്യരാണെന്നോര്‍ക്കാം, അവരെ അവരവരായി തന്നെ അംഗീകരിക്കാം എന്നും പോസ്റ്റില്‍ പറയുന്നു.

https://www.facebook.com/wcdkerala/posts/2897818087130545

നേരത്തെയും വനിത, ശിശു വികസന വകുപ്പിന്റെ ക്യാംപെയ്‌നുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇനി വിട്ടുവീഴ്ച വേണ്ട എന്ന ക്യാംപെയ്‌ന് വലിയ സ്വീകാര്യത കിട്ടിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Mothers Day wishes ,Department of Women and Child Development