കൊല്ക്കത്ത: അശ്ലീല ചിത്രങ്ങളില് അഭിനയിക്കാന് വിസമ്മതിച്ചിതിന് ബംഗാളില് യുവതി നേരിട്ടത് ക്രൂരമര്ദനം. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ ദോംജൂരില് ആണ് സംഭവം. നോര്ത്ത് 24 പര്ഗനാസ് ജില്ലയിലെ സോദേപൂര് സ്വദേശിയായ യുവതിക്കാണ് ക്രൂരമര്ദനമേറ്റത്.
കൊല്ക്കത്ത: അശ്ലീല ചിത്രങ്ങളില് അഭിനയിക്കാന് വിസമ്മതിച്ചിതിന് ബംഗാളില് യുവതി നേരിട്ടത് ക്രൂരമര്ദനം. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ ദോംജൂരില് ആണ് സംഭവം. നോര്ത്ത് 24 പര്ഗനാസ് ജില്ലയിലെ സോദേപൂര് സ്വദേശിയായ യുവതിക്കാണ് ക്രൂരമര്ദനമേറ്റത്.
യുവതിയെ വീട്ടില് തടഞ്ഞ് വെച്ച് മറ്റൊരു സ്ത്രീയും മകനും ആക്രമിക്കുകയായിരുന്നു. അതിക്രമത്തില് പരിക്കേറ്റ യുവതി നിലവില് സഗോര് ദത്ത ആശുപത്രിയില് ചികിത്സയിലാണ്. സംഭവത്തില് യുവാവിനും അമ്മയ്ക്കുമായി പൊലീസ് തെരച്ചില് ആരംഭിച്ചിട്ടുണ്ട്. പ്രതികള് ഇവന്റ് മാനേജ്‌മെന്റ് ഏജന്സിയുടെ കീഴില് പോര്ണോഗ്രഫി റാക്കറ്റ് നടത്തുകയായിരുന്നോ എന്ന കാര്യത്തില് പൊലീസ് അന്വേഷണം നടത്തി വരികയാണ്.
അതേസമയം യുവതിയുടെ ഭര്ത്താവും ഭര്തൃമാതാവും ചേര്ന്ന് സോഫ്റ്റ് പോര്ണോഗ്രഫിക് റീലുകള് നിര്മിക്കുന്ന പ്രൊഡക്ഷന് കമ്പനി നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം പണത്തിനും ജോലിക്കും ആവശ്യമുള്ള പെണ്കുട്ടികളെ കെണിയില് വീഴ്ത്തിയാണ് ഇവര് അശ്ലീല ചിത്രത്തില് അഭിനയിപ്പിക്കുന്നതെന്നും പൊലീസ് പ്രതികരിച്ചു. അതേസമയം കേസില് പ്രതിയായ സ്ത്രീ പ്രദേശത്ത് സെക്‌സ് റാക്കറ്റ് പ്രവര്ത്തിക്കുന്നുണ്ടെന്നും അതിക്രമത്തിന് ഇരയായ യുവതി പൊലീസിന് മൊഴി നല്കിയിട്ടുണ്ട്.
ഈ വിഷയത്തിലും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ആ സ്ത്രീയാണ് തന്നെ വീട്ടില് തടങ്കലില്വെച്ച് ഏറ്റവും കൂടുതല് ഉപദ്രവിച്ചതെന്നും യുവതി പറഞ്ഞു. ‘ആ സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്നാണ് ഞാന് ആഗ്രഹിക്കുന്നത്. അവളാണ് എന്നെ ഏറ്റവും കൂടുതല് പീഡിപ്പിച്ചത്. അവര് എന്നെ അടിക്കുമായിരുന്നു.
എന്നാല് അവരുടെ മകന് ആകട്ടെ അത് നോക്കി നില്ക്കും,’ യുവതി പറഞ്ഞു. പ്രതിയായ യുവാവിനെ കഴിഞ്ഞ വര്ഷമാണ് യുവതി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. ഇയാള് താമസിക്കുന്ന പ്രദേശത്തേക്ക് വന്നാല് ജോലി ഏര്പ്പെടുത്തി തരാം എന്ന് പറഞ്ഞാണ് യുവതിയെ ഇയാള് വിളിച്ച് വരുത്തിയെന്ന് പൊലീസ് പറയുന്നു.
എന്നാല് ഇവരുടെ വീട്ടിലെത്തിയ യുവതിയെ തടങ്കലില്വെച്ച പ്രതികള് ഇവരോട് ബാര് ഡാന്സറുടെ ജോലി ചെയ്യാനും വീട്ടുജോലികള് ചെയ്യാനും നിര്ബന്ധിക്കുകയായിരുന്നു. പെണ്കുട്ടിയുടെ ഫോണ് ഇവര് പിടിച്ചെടുത്തതായും ആരോപണമുണ്ട്.
Content Highlight: Mother and son lock up and brutally beat woman in Bengal for refusing to act in adult films