'ട്രൂകോളര്‍' ഇന്ത്യയിലെ ഉപഭോക്താക്കളുടെ എണ്ണം 100 മില്ല്യണ്‍ കവിഞ്ഞു
Big Buy
'ട്രൂകോളര്‍' ഇന്ത്യയിലെ ഉപഭോക്താക്കളുടെ എണ്ണം 100 മില്ല്യണ്‍ കവിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th December 2014, 1:13 pm

truecaller-01ഫോണ്‍ നമ്പറുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന വെബ്‌സൈറ്റായ ട്രൂകോളറിന്റെ ഇന്ത്യന്‍ ഉപഭോക്താക്കളുടെ എണ്ണം 100 മില്ല്യണ്‍ കവിഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി രണ്ടിരട്ടിയോളം പുതിയ ഉപഭോക്താക്കളാണ് ദിവസവും വെബ്‌സൈറ്റ് സന്ദര്‍ശിക്കാനെത്തുന്നതെന്ന് “ട്രൂകോളര്‍” അധികൃതര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

നവംബര്‍ വരെ ഇന്ത്യയില്‍ നിന്ന് 45 മില്ല്യണ്‍ ഉപഭോക്താക്കളാണ് ട്രൂകോളറിന് ഉണ്ടായിരുന്നതെന്നും ആറ് ലക്ഷത്തോളം പുതിയ ഉപഭോക്താക്താക്കളാണ് ഓരോ ആഴ്ചയും സൈറ്റിലെത്തുന്നതെന്നും അധികൃതര്‍ പറഞ്ഞു.

നമ്മുടെ മൊബൈലിലേക്ക് വരുന്ന അറിയാത്ത നമ്പറുകളുടെ വിവരങ്ങളാണ് ഈ സൈറ്റ് നല്‍കുന്നത്. ഫോണ്‍ നമ്പറിന്റെ ഉടമസ്ഥന്റെ പേരും സ്ഥലവും ട്രൂകോളര്‍ വഴി നമുക്ക് അറിയന്‍ സാധിക്കും

ട്രൂകോളര്‍ കൂടുതല്‍ ബുദ്ധിപരവും സ്വകാര്യപരവും ആക്കുന്നതിന്റെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ട്രൂ കോളര്‍ സഹസ്ഥാപകും സി.ഇ.ഒയുമായ അലന്‍ മമെദി  പറഞ്ഞു.

ട്രൂഡൈലര്‍ എന്ന് പറഞ്ഞ് മറ്റൊരു ആപ്പും ട്രൂകോളറിനുണ്ട്. ഒക്ടോബറിലായിരുന്നു ഈ ആപ്പ് പുറത്തിറക്കിയിരുന്നത്. കോള്‍ കണക്ടാകുന്നതിന് മുമ്പ് തന്നെ വിളിക്കുന്നയാളുടെ വിവരങ്ങള്‍ ഈ സൈറ്റിലൂടെ ലഭിക്കും.