യു.എ.ഇയില്‍ ഗോള്‍ഡന്‍ വിസയ്ക്ക് കൂടുതല്‍ പ്രൊഫഷണലുകള്‍ക്ക് അവസരം
Gulf
യു.എ.ഇയില്‍ ഗോള്‍ഡന്‍ വിസയ്ക്ക് കൂടുതല്‍ പ്രൊഫഷണലുകള്‍ക്ക് അവസരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th November 2020, 10:54 pm

ദുബായ്: യു.എ.ഇയില്‍ 10 വര്‍ഷത്തേക്ക് താമസാനുമതി ലഭിക്കുന്ന ഗോള്‍ഡന്‍ വിസ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് അല്‍ മക്തൂം ആണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

പി.എച്ച്.ഡി നേടിയവര്‍, ഡോക്ടര്‍മാര്‍, കംമ്പ്യൂട്ടര്‍, ഇലക്ട്രോണിക്‌സ്, പ്രോഗ്രാമ്മിംഗ്, തുടങ്ങിയവയില്‍ സ്‌പെഷലൈസ് ചെയ്ത എന്‍ജീനയര്‍മാര്‍ തുടങ്ങിയവര്‍ ഇനി ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരാവും. അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കും ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരാവും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ ആന്റ് വൈറസ് എപ്പിഡെമിയോളജി എന്നീ രംഗങ്ങളില്‍ ബിരുദമുള്ളവരെ പരിഗണിക്കും. 2019 മെയിലാണ് യു.എ.ഇയില്‍ ഗോള്‍ഡന്‍ വിസ സംവിധാനം അവതരിപ്പിച്ചത്. വിദേശത്തു നിന്നുള്ള പ്രമുഖ നിക്ഷേപകര്‍ക്കും ബിസിനസ് പ്രമുഖര്‍ക്കും സെലിബ്രറ്റികള്‍ക്കും ഗോള്‍ഡന്‍ വിസ യു.എ.ഇ നല്‍കുന്നുണ്ട്. 2.7 മില്ല്യണ്‍ ഡോളര്‍ നിക്ഷേപം ദുബായില്‍ നടത്തുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കും. അതേസമയം 2.7 മില്യണ്‍ നിക്ഷേപത്തില്‍ 40 ശതമാനം നിക്ഷേപം ഭൂസ്വത്തിലായിരിക്കണം.