തൊടുപുഴയില്‍ സദാചാര ഗുണ്ടായിസം; അക്രമി സംഘത്തില്‍പ്പെട്ടയാള്‍ക്ക് കുത്തേറ്റു
Kerala News
തൊടുപുഴയില്‍ സദാചാര ഗുണ്ടായിസം; അക്രമി സംഘത്തില്‍പ്പെട്ടയാള്‍ക്ക് കുത്തേറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th September 2019, 5:40 pm

തൊടുപുഴ: സദാചാര ഗുണ്ടായിസത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ തൊടുപുഴയില്‍ നാലുപേര്‍ക്കു പരിക്ക്. അക്രമി സംഘത്തില്‍പ്പെട്ടവര്‍ക്കാണു പരിക്കേറ്റത്.

അക്രമി സംഘത്തിലെ മലങ്കര സ്വദേശി ലിബിനു കുത്തേറ്റു. പെണ്‍കുട്ടിയുമായി സംസാരിച്ച യുവാവിനെ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപമാണു സംഭവം നടന്നത്. പെണ്‍കുട്ടിയുമായി സംസാരിച്ചു നിന്ന യുവാവിനെ മൂന്നംഗ അക്രമി സംഘം ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നുനടന്ന സംഘര്‍ഷമാണു കത്തിക്കുത്തിലെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പരിക്കേറ്റ ലിബിനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.