എഡിറ്റര്‍
എഡിറ്റര്‍
ഇടുക്കിയില്‍ സദാചാര ആക്രമണം; പെണ്‍സുഹൃത്തിനോട് സംസാരിച്ച 17കാരനെ മര്‍ദ്ദിച്ചത് മുന്‍ പഞ്ചായത്ത് പ്രസിഡന്റെന്ന് പരാതി
എഡിറ്റര്‍
Wednesday 1st March 2017 9:25am

 

കട്ടപ്പന: സ്‌കൂള്‍ വിട്ട് വരുന്നതിനിടെ സുഹൃത്തായ പെണ്‍കുട്ടിയോട് സംസാരിച്ച 17കാരനെ മര്‍ദ്ദിച്ചതായി പരാതി. ഇരട്ടയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സ്ഥലത്തെ രാഷ്ട്രീയ നേതാവുമായ ഷാജി തന്നെ മര്‍ദ്ദിച്ചെന്ന് ഊട്ടിത്തോപ്പ് ഒറ്റപ്ലാക്കന്‍ ഷാജിയുടെ മകന്‍ രാഹുലാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.


Also read പാചകവാതക വില വീണ്ടും കൂട്ടി; വര്‍ധിപ്പിച്ചത് 90 രൂപ


തിങ്കളാഴ്ച വൈകുന്നേരം സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴിയാണ് രാഹുലിന് മര്‍ദ്ദനമേല്‍ക്കുന്നത്. ഇരട്ടയാറിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിയായ രാഹുല്‍ ഇരട്ടയാര്‍ ഭാഗത്തെത്തിയപ്പോള്‍ തന്റെ കോളേജില്‍ പഠിക്കുന്ന സുഹൃത്തിനെ കണ്ടു. പെണ്‍കുട്ടിയോട് സംസാരിച്ച് നില്‍ക്കവേ സ്ഥലത്തെത്തിയ ഷാജി പെണ്‍കുട്ടിയോട് സംസാരിച്ചതിന്റെ പേരില്‍ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് രാഹുല്‍ പറയുന്നത്.

പെണ്‍കുട്ടിയോട് സംസാരിച്ചത് ചോദ്യം ചെയ്യുകയും എതിര്‍ത്ത് സംസാരിച്ച തന്നെ ക്രൂര മര്‍ദ്ദനത്തിനരയാക്കിയെന്നും രാഹുലിന്റെ പരാതിയില്‍ പറയുന്നു. മര്‍ദ്ദനമേറ്റ രാഹുലിനെ മാതാപിതാക്കള്‍ നെടുംകണ്ടത്തെ താലൂക്ക് ആശുപതിയിലും പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. കുട്ടിയുടെ പരാതിയില്‍ ചൈല്‍ഡ് ലൈന്‍ ഷാജിക്കെതിരെ കേസെടുത്തു. കട്ടപ്പന പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചിട്ടില്ലെന്നും ഏറെ നേരം സംസാരിച്ചു കൊണ്ടിരുന്ന കുട്ടികളെ പറഞ്ഞു വിടുക മാത്രമാണ് ചെയ്തതെന്നുമാണ് ഷാജി പറയുന്നത്.

Advertisement