എഡിറ്റര്‍
എഡിറ്റര്‍
കൊല്ലത്ത് വീണ്ടുംസദാചാര ആക്രമണം; യുവാവിന ക്രൂരമായി മര്‍ദ്ദിച്ചു
എഡിറ്റര്‍
Tuesday 11th April 2017 8:21pm

 

കൊല്ലം: കൊല്ലം തട്ടാമലയില്‍ യുവാവിന് നേരെ സദാചാര ആക്രമണം. പെണ്‍കുട്ടിയെ കാണാനെത്തിയെന്നാരോപിച്ചായിരുന്നു യുവാവിനെ സംഘം ക്രൂര മര്‍ദ്ദനത്തിനിരയാക്കിയത്. അക്രമത്തില്‍ പരുക്കേറ്റ പേരയം പനയവിള വീട്ടില്‍ ഷഹിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Also read അറസ്റ്റ് ചെയ്യാനെത്തിയ പാക് നാവികരുടെ ബോട്ട് തകര്‍ന്നു; രക്ഷകരായി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ 


സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു ബൈക്കിലെത്തിയ സംഘം ഷഹിനെ മര്‍ദ്ദിക്കുന്നത്. ഇന്നലെ രാത്രിയിലാണ് തട്ടാമല സ്‌കൂളിന് സമീപത്ത് നിന്ന് അക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേര്‍ ഷഹിനെ കാറില്‍ നിന്നും പുറത്തിറക്കി അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

പിന്നീട് സംഘം ഫേണ്‍ ചെയ്തതിനനുസരിച്ച് സ്ഥലത്തെത്തിയ മറ്റുള്ളവര്‍ കമ്പിവടികളുമായ് യുവാവിനെ മര്‍ദ്ദിക്കുകയും ചെയ്തു. പ്രദേശത്തെ ഒരു പെണ്‍കുട്ടിയുമായ് പ്രേമത്തിലാണെന്നും കുട്ടിയെ കാണാനെത്തിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനമെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍ കൂട്ടുകാരനൊത്ത് കല്യാണ ആവശ്യത്തിനായ് കേറ്ററിങ് ബുക്ക് ചെയ്യാനാണ് തങ്ങള്‍ ഇതു വഴി പോയതെന്നാണ് ഷഹിന്‍ പറയുന്നത്.

മര്‍ദ്ദനത്തെത്തുടര്‍ന്ന് ഇരവിപുരം പൊലീസില്‍ ഷഹിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ പെണ്‍കുട്ടിയുമായ് പ്രണയത്തിലാണെന്നും ഇതിന്റെ പേരിലാണോ മര്‍ദ്ദനമെന്ന് അറിയില്ലെന്നും യുവാവ് പറഞ്ഞു.

Advertisement