എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് മുക്കത്ത വീണ്ടും സദാചാരഗുണ്ടായിസം; ബന്ധുവായ യുവതിയോട് സംസാരിച്ചുനിന്ന യുവാവിന് ക്രൂര മര്‍ദ്ദനം
എഡിറ്റര്‍
Tuesday 15th August 2017 12:52am

കോഴിക്കോട്: മുക്കത്ത വീണ്ടും സദാചാരഗുണ്ടായിസം. റോഡരികില്‍ ബന്ധുവായ യുവതിയോട്് സംസാരിച്ച് നിന്ന യുവാവിന് ക്രൂര മര്‍ദ്ദനമേറ്റു. കോഴിക്കോട് മുക്കം നോര്‍ത്ത് കാരശേരിയില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദാണ് അക്രമത്തിന് ഇരയായത്.

മുക്കത്തെ സ്വകാര്യകോളെജില്‍ പഠിക്കുന്ന ബന്ധുവിനൊട് മുഹമ്മദ് സംസാരിച്ചു നില്‍ക്കുമ്പോള്‍ മൂന്ന് പേര്‍ അവിടെ വരികയും യുവതിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു.ഇതിനെ എതിര്‍ത്ത യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.


Dont miss itഏത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലായാലും മൂക്കരിയാന്‍ വന്നാല്‍ മറ്റ് പലതും അരിഞ്ഞുകളയുമെന്ന് ഒരു ജനപ്രതിനിധിയും പറയാനിടവരരുത്;പി.സി ജോര്‍ജിനെതിരെ ആക്രമണത്തിനിരയായ നടിയുടെ കത്ത്


ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഹമ്മദിന്റെ കേള്‍വിക്ക് തകരാര്‍ സംഭവിച്ചതായാണ് പ്രാഥമിക നിഗമനം

ആക്രമണത്തിനെതിരെ ഇയാളുടെ ബന്ധുക്കള്‍ മുക്കം പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

Advertisement