കണ്ണൂര്‍: കണ്ണൂർ കായലോടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍, മരണത്തിൽ ആൺസുഹൃത്തിന് ബന്ധമില്ലെന്ന് യുവതിയുടെ കുറിപ്പ്. യുവതിയുടെ മരണം ആള്‍ക്കൂട്ട വിചാരണ മൂലമല്ലെന്നും ആൺ സുഹൃത്താണ് മരണകാരണമെന്നും കുടുംബം മൊഴി നൽകിയിരുന്നു.
കണ്ണൂര്‍: കണ്ണൂർ കായലോടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍, മരണത്തിൽ ആൺസുഹൃത്തിന് ബന്ധമില്ലെന്ന് യുവതിയുടെ കുറിപ്പ്. യുവതിയുടെ മരണം ആള്‍ക്കൂട്ട വിചാരണ മൂലമല്ലെന്നും ആൺ സുഹൃത്താണ് മരണകാരണമെന്നും കുടുംബം മൊഴി നൽകിയിരുന്നു.
പിന്നാലെ ആണ്‍ സുഹൃത്തിന്റെ മൊഴിയെടുക്കാന്‍ പൊലീസ് തയാറെടുക്കുകയാണ്. ആണ്‍സുഹൃത്തിൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുക. പിടിയിലായ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട വിചാരണയിലും മര്‍ദ്ദനത്തിലും നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കേസില്‍ റിമാന്‍ഡിലിരിക്കുന്ന മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരും നിരപരാധികളാണെന്നുമാണ് യുവതിയുടെ കുടുംബം പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി പൊലീസ് സംശയിക്കുന്നുണ്ട്. റസീനയുടെ ആത്മഹത്യാക്കുറിപ്പില്‍ നിന്നുമാണ് മൂന്ന് പ്രതികളിലേക്ക് എത്തിയത്. തന്റെ മരണവുമായി ആണ്‍ സുഹൃത്തിന് യാതൊരു ബന്ധവുമില്ല എന്നും പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
യുവതിയുടെ ആണ്‍സുഹൃത്താണ് ആത്മഹത്യക്ക് കാരണമെന്നും യുവതിയുടെ പണവും സ്വര്‍ണവുമടക്കം സുഹൃത്ത് തട്ടിയെടുത്തിരുന്നുവെന്നും യുവാവിന് നേരെ സദാചാര പൊലീസിങ് നടന്നിട്ടില്ലെന്നുമാണ് കുടുംബത്തിന്റെ പക്ഷം.
എന്നാല്‍ സദാചാര വിചാരണ നടന്നിട്ടുണ്ടെന്ന് തന്നെയാണ് പൊലീസ് പറയുന്നത്. കൃത്യമായ തെളിവുണ്ടെന്നും യുവതിയുടെ ആത്മഹത്യ കുറിപ്പില്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ പ്രതികള്‍ ഓഫീസില്‍ ആണ്‍സുഹൃത്തിനെയെത്തിച്ച് ചോദ്യം ചെയ്തതായും അഞ്ച് മണിക്കൂറാണ് പ്രതികള്‍ ആണ്‍ സുഹൃത്തിനെ ചോദ്യം ചെയ്തതെന്നും പൊലീസ് പറഞ്ഞു.
അതേസമയം പിടിയിലായ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരും അവരുടെ ബന്ധുക്കളാണെന്നും കുടുംബം പറയുന്നുണ്ട്. എം.സി മന്‍സിലില്‍ വി.സി മുബഷിര്‍, കണിയാന്റെ വളപ്പില്‍ കെ.എ ഫൈസല്‍, കൂടത്താന്‍ക്കണ്ടി ഫൗസില്‍ വി.കെ റഫാസ് എന്നീ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് റിമാന്‍ഡിലുള്ളത്.
മൂന്ന് പേരെയും പിണറായി പൊലീസാണ് അറസ്റ്റ് ചെയ്തത്. പറമ്പാടി റെസീന മന്‍സിലില്‍ റെസീനയെ കഴിഞ്ഞ ആഴ്ച തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്.
റെസീന സുഹൃത്തിനോട് സംസാരിച്ച് നില്‍ക്കുന്നത് ചോദ്യം ചെയ്യുകയും സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയുമുണ്ടായതാണ് സംഭവത്തിനാസ്പദമായ സംഭവം. ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെ കായലോട് അച്ചങ്കര പള്ളിക്ക് സമീപത്ത് കാറിനരികില്‍ വെച്ചായിരുന്നു റെസീന സുഹൃത്തിനോട് സംസാരിച്ചത്.
റെസീനയെ സദാചാര സംഘം വീട്ടിലേക്ക് തിരിച്ചയക്കുകയും സുഹൃത്തിനെ കൈയ്യേറ്റം ചെയ്ത് മൈതാനത്ത് എത്തിക്കുകയും ചെയ്യുകയായിരുന്നു. അഞ്ച് മണിക്കൂറോളമാണ് സംഘം യുവാവിനെ വിചാരണ ചെയ്തത്.
Content Highlight: Moral hooliganism in Kannur; Woman’s note says boyfriend has no connection to death, police prepare to record youth’s statement