എഡിറ്റര്‍
എഡിറ്റര്‍
‘കാമാത്തിപ്പുരയിലെ ജീവിതം എന്റെ കണ്ണുതുറപ്പിച്ചു’; ലൈംഗിക തൊഴിലാളിക്കൊപ്പം താമസിച്ച അനുഭവങ്ങള്‍ വെളിപ്പെടുത്തി നിവിന്റെ നായിക
എഡിറ്റര്‍
Tuesday 31st October 2017 9:12pm

കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കുവേണ്ടി ഏതറ്റം വരെയും പോകുന്ന നിരവധി താരങ്ങളുണ്ട് ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത്. വിക്രത്തിന്റെയും ആമിര്‍ ഖാന്റെയും ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങള്‍ക്ക് ചലച്ചിത്രാസ്വാദകര്‍ സാക്ഷ്യം വഹിച്ചതാണ്. അടുത്തിടെ തെന്നിന്ത്യന്‍ താരം ഷംന കാസിം ചിത്രത്തിനുവേണ്ടി തല മൊട്ടയടിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.


Also Read: 27 കാരന്റെ റൂമില്‍ നിന്നും കണ്ടെത്തിയത് ഒമ്പത് മൃതദേഹങ്ങളുടെ ഭാഗങ്ങള്‍; യുവാവ് അറസ്റ്റില്‍


ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രത്തിനു വേണ്ടി കാമാത്തിപ്പുരയില്‍ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം താമസിച്ചിരിക്കുകയാണ് നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കുന്ന മൂത്തോനിലെ നായിക ശോഭിത ധുലിപല. കാമാത്തിപ്പുരയില്‍പ്പോയി അവിടുള്ളവരോടൊപ്പം താമസിച്ചാണ് ശോഭിത കഥാപാത്രത്തെ ഉള്‍ക്കൊണ്ടിരിക്കുന്നത്.

മണിക്കൂറുകളോളം ലൈംഗിക തൊഴിലാളികളുമായി സംസാരിച്ച് അവരുടെ ജീവിതവും ജീവിതാനുഭവങ്ങള്‍ ചോദിച്ചറിഞ്ഞ് ഒരു ദിവസം അവര്‍ക്കൊപ്പം താമസിച്ചാണ് ശോഭിത മടങ്ങിയത്. കാമാത്തിപ്പുരയിലെ തന്റേടിയായ ഒരു സ്ത്രീയെയാണ് ഞാന്‍ മൂത്തോനില്‍ അവതരിപ്പിക്കുന്നതെന്നും അതിനായി അവര്‍ക്കൊപ്പം താമസിച്ചെന്നുമാണ് താരം പറയുന്നത്.

‘ലോകത്തെ ഏറ്റവും വലിയ ലൈംഗികതെരുവുകളില്‍ ഒന്നായ കാമാത്തിപ്പുരയിലെ തന്റേടിയായ ഒരു സ്ത്രീയെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഗറില്ല സ്റ്റൈല്‍ ചിത്രീകരണമായിരുന്നു ഏറെയും. ചിലപ്പോള്‍ ഇരുപത് മണിക്കൂര്‍ വരെ നീണ്ടുനിന്നു ചിത്രീകരണം. അവിടുത്തെ സ്ത്രീകളുമായെല്ലാം ഞാന്‍ സംസാരിച്ചു. ഒരു ദിവസം അവരുടെ ഇടുങ്ങിയ കൊച്ചുമുറിയില്‍ താമസിക്കുകയും ചെയ്തു.’


Dont Miss: ‘ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിലാണ് നടന്റെ നിലപാടുകള്‍ പുറത്തു വരുന്നത്’; മൗനികളായ താരങ്ങള്‍ കേള്‍ക്കണം നസീറുദ്ദീന്‍ ഷായുടെ ഈ വാക്കുകള്‍


‘തൊഴിലിന്റെയും ജാതിയുടെയും നിറത്തിന്റെയുമെല്ലാം അടിസ്ഥാനത്തില്‍ ആളുകളെ വേര്‍തിരിക്കുന്ന ഒരു പതിവുണ്ട് ഇന്ത്യയില്‍. എന്നാല്‍, ഭീതിദത്തവും ദയനീയവുമായ ജീവതം നയിക്കുമ്പോഴും കാമാത്തിപ്പുരയിലെ സ്ത്രീകള്‍ അങ്ങേയറ്റം സ്നേഹമുള്ളവരും നന്മയുള്ളവരുമാണ്. സത്യത്തില്‍ എന്റെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു അവിടുത്തെ ജീവിതാനുഭവം’ ശോഭിത പറയുന്നു.

‘ഒരു ഇരുപത്തിനാലുകാരിയെ സംബന്ധിച്ചിടത്തോളം ഒരുപാട് അറിവുകള്‍ പകരുന്നൊരു അനുഭവമായിരുന്നു. യാഥാര്‍ഥ്യങ്ങളുടെ നേര്‍ചിത്രമായ ഇത്തരമൊരു വേഷം ചെയ്യാന്‍ കഴിഞ്ഞതും ഇതുപോലുള്ള വെല്ലുവിളികള്‍ അനുഭവിക്കാനായതും എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഭവമാണ്.’ താരം കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ചിത്രമായ രമണ്‍ രാഘവ് 2.0 വിലൂടെ ബോളിവുഡില്‍ അരങ്ങേറിയ താരമാണ് ശോഭിത.

Advertisement