നയൻതാരയെ നായികയാക്കി ആർ.ജെ.ബാലാജിയും എൻ.ജെ ശരവണവും തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമാണ് മുക്കുത്തി അമ്മൻ. 2020ലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിൽ ദേവിയുടെ വേഷത്തിലാണ് നയൻതാര എത്തിയത്. നയൻതാരക്കൊപ്പം ബാലാജി തന്നെയാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയതും.
ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് (വ്യാഴം) വിജയദശമി ദിനത്തിൽ വേൽസ് ഫിലിം ഇന്റർനാഷണൽ റിലീസ് ചെയ്തു. സുന്ദർ. സിയാണ് ചിത്രത്തിന്റെ റണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. മാർച്ച് ആറിന് നടന്ന പൂജയോടെ ചിത്രം ഒദ്യോഗികമായി ഷൂട്ട് ആരംഭിച്ചിരുന്നു.
ഭക്തി, നർമം, സാമൂഹിക പ്രസക്തി എന്നിവ കൂട്ടിച്ചേർത്താണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. ദേവിയായി ഇരിക്കുന്ന നയൻതാരയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. 100 കോടിക്ക് മുകളിലാണ് മുക്കുത്തി അമ്മൻ 2ന്റെ ബഡ്ജറ്റ്. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ മാസമാണ് പൂർത്തിയായത്.
ഈ അടുത്ത് സിനിമയുടെ ചിത്രീകരണം അനശ്ചിതമാണെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. വേഷത്തെച്ചോല്ലി സഹസംവിധാകനും നയൻതാരയും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് ഷൂട്ടിങ് നിർത്തിവെച്ചുവെന്നും റിപ്പോർട്ട് വന്നിരുന്നു.
ഒന്നാം ഭാഗത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഭക്തിയും വിശ്വാസവും ചോദ്യം ചെയ്യപ്പെടുന്നില്ലെന്ന പൊതുധാരണയാണ് ചിത്രത്തിലൂടെ അണിയറപ്രവർത്തകർ പൊളിച്ചെഴുതിയത്. നയൻതാര എന്ന നടിയുടെ താരമൂല്യം ഒരിക്കൽ കൂടി അടയാളപ്പെടുത്തിയ ചിത്രമായിരുന്നു മുക്കുത്തി അമ്മൻ.
ടി.വി റിപ്പോർട്ടർ എംഗൽസ് രാമസ്വാമിയുടെ കുടുംബപശ്ചാത്തലമാണ് കഥയുടെ തുടക്കത്തിൽ കാണിക്കുന്നത്. രാമസ്വാമിയുടെ ജീവിതത്തിലേക്ക് കുലദൈവമായ മുക്കുത്തി അമ്മൻ എത്തുന്നതോടെയാണ് വഴിത്തിരിവ് ആരംഭിക്കുന്നത്. സമൂഹത്തിന്റെ അന്ധമായ ആരാധന ബോധത്തെ ചിത്രത്തിൽ പരിഹസിക്കുന്നുണ്ട്.
Content Highlight: Mookkuthi Amman is back; First look poster released