കോളേജുകളിലെ പരിപാടികളുടെ ഉള്ളടക്കം പരിശോധിക്കാന്‍ നിരീക്ഷണ സമിതി; വിവാദ ഉത്തരവ് പിന്‍വലിച്ച് കണ്ണൂര്‍ സര്‍വകലാശാല
Kerala News
കോളേജുകളിലെ പരിപാടികളുടെ ഉള്ളടക്കം പരിശോധിക്കാന്‍ നിരീക്ഷണ സമിതി; വിവാദ ഉത്തരവ് പിന്‍വലിച്ച് കണ്ണൂര്‍ സര്‍വകലാശാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th June 2025, 2:47 pm

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ ഉത്തരവ് പിന്‍വലിച്ചു. സര്‍വകലാശാലയില്‍ നടത്തുന്ന പരിപാടികളിലെ ഉള്ളടക്കം നിരീക്ഷിക്കാന്‍ നിരീക്ഷണ കമ്മിറ്റിയെ നിയമിച്ച ഉത്തരവാണ് പിന്‍വലിച്ചത്.

പരിപാടിയിലെ ദേശവിരുദ്ധത നിരീക്ഷിക്കാനുള്ള കമ്മിറ്റിയെയായിരുന്നു നിയോഗിച്ചിരുന്നത്. സംഭവത്തില്‍ എസ്.എഫ്.ഐ സര്‍വകലാശാലയില്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്.

വിസിയുടെ നിര്‍ദേശപ്രകാരമായിരുന്നു സമിതിയെ രൂപീകരിച്ചിരുന്നത്. ആര്‍.എസ്.എസിനെ സഹായിക്കാനാണ് സമിതി രൂപീകരിച്ചതെന്നായിരുന്നു എസ്.എഫ്.ഐ ആരോപിച്ചിരുന്നത്.

പിന്നാലെ കണ്ണൂര്‍ സര്‍വകലാശാല താവക്കര ക്യാമ്പസിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച് നടത്തുകയായിരുന്നു. പിന്നാലെയാണ് വിവാദ ഉത്തരവ് പിന്‍വലിച്ചത്.

Content Highlight: Monitoring committee to examine content of programs in colleges; Kannur University withdraws controversial order