'അമ്മേ ഞാന്‍ കള്ളനല്ല, മോഷ്ടിച്ചിട്ടില്ല'; കൊല്‍ക്കത്തയില്‍ ചിപ്‌സ് മോഷ്ടിച്ചെന്നാരോപിച്ച് കൂട്ടവിചാരണ ചെയ്യപ്പെട്ട 12 കാരന്‍ ആത്മഹത്യ ചെയ്തു
national news
'അമ്മേ ഞാന്‍ കള്ളനല്ല, മോഷ്ടിച്ചിട്ടില്ല'; കൊല്‍ക്കത്തയില്‍ ചിപ്‌സ് മോഷ്ടിച്ചെന്നാരോപിച്ച് കൂട്ടവിചാരണ ചെയ്യപ്പെട്ട 12 കാരന്‍ ആത്മഹത്യ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd May 2025, 8:06 pm

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ചിപ്‌സ് മോഷ്ടിച്ചുവെന്നാരോപണത്തിന് പിന്നാലെ 12 വയയുള്ള കുഞ്ഞ് ആത്മഹത്യ ചെയ്തു. പശ്ചിം മോദിനിപൂര്‍ ജില്ലയിലെ പാല്‍സ്‌കുരയിലാണ് സംഭവം.

ചിപ്‌സ് മോഷ്ടിച്ചുവെന്നാരോപിച്ച് കടയുടമ ക്രൂശിച്ചതിന് പിന്നാലെ കീടനാശിനി കഴിച്ച് 12കാരന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കൃഷേന്ദു ദാസാണ് ജീവനൊടുക്കിയത്.

പൊതുജനമധ്യത്തിലിട്ട് വിചാരണ നടത്തിയതിന് പിന്നാലെയായിരുന്നു മരണം. അമ്മേ ഞാന്‍ ചിപ്‌സ് മോഷ്ടിച്ചിട്ടില്ലെന്നും കള്ളനല്ലെന്നും കുട്ടി ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഗോസൈബര്‍ ബസാറിലുള്ള ഒരു കടയില്‍ നിന്ന് ചിപ്‌സ് എടുത്തുവെന്ന ആരോപണം ഉയരുകയും ചിപ്‌സ് വാങ്ങാമെന്ന് കുട്ടി പറഞ്ഞിട്ടും കടയുടമ മനസിലാക്കിയില്ലെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

വ്യാഴാഴ്ച്ച വൈകിട്ടാണ് കൃഷേന്ദു ദാസ് അമ്മയുടെ കൈയ്യില്‍ നിന്നും പൈസ വാങ്ങി പാന്‍സ്‌കുര പ്രദേശത്തെ ഗോസൈബര്‍ ബസാറിലുള്ള കടയില്‍ ചിപ്സ് വാങ്ങാന്‍ പോയതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

പോകുന്ന വഴി ഒഴിഞ്ഞ ചിപ്‌സിന്റെ കവര്‍ ശേഖരിക്കുന്ന ഹോബി കുട്ടിക്കുണ്ടെന്നും അങ്ങനെ അന്നും ശേഖരിച്ചുവെന്നും അവര്‍ പറയുന്നു. കടയിലെത്തിയ കുട്ടി കടക്കാരനെ കുറേ ചിപ്‌സിന് വേണ്ടി കുറേ വിളിച്ചുവെന്നും അയാളെ കാത്തിരിക്കുകയുമായിരുന്നു.

എന്നാല്‍ അയാളെ കാണാത്തതിനെ തുടര്‍ന്ന് കുട്ടി തിരികെ പോയപ്പോള്‍ പുറകില്‍ നിന്നും വന്ന കടയുടമ ശുഭാങ്കര്‍ ദീക്ഷിത് കവര്‍ കയ്യില്‍ കണ്ടെത്തിനെ തുടര്‍ന്ന് ആളുകളുടെ മുന്നില്‍ വെച്ച് കള്ളനാക്കുകയായിരുന്നുവെന്നും അമ്മ പറഞ്ഞു.

കുട്ടിയെ പൊതുജനമധ്യത്തിലിട്ട് മോഷ്ടിച്ചുവെന്നാരോപിച്ച് ശകാരിക്കുകയും തല്ലുകയും ചെയ്തുവെന്നും സിറ്റ് അപ്പ് ചെയ്തിട്ട് പോവാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പിന്നീട് താനെത്തിയതിനെ തുടര്‍ന്നാണ് കുട്ടിയെ വീട്ടിലേക്കെത്തിച്ചതെന്നും അവര്‍ പറയുന്നു.

പിന്നാലെ കുറേ സമയം കഴിഞ്ഞ് നോക്കിയപ്പോള്‍ മുറിയില്‍ അവശനിലയില്‍ കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. വായില്‍ നിന്നും നുരയും പതയും വന്ന് അവശനിലയില്‍ വാതിലിന് കുറ്റിയിട്ട നിലയിലായിരുന്നു ഉണ്ടായിരുന്നത്. നാട്ടുകാരെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല, അമ്മ കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ മുറിയില്‍ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്.

Content Highlight: ‘Mom, I’m not a thief, I didn’t steal’; 12-year-old commits suicide after being gang-raped for stealing chips in Kolkata