മലയാള സിനിമയ്ക്ക് ലോകശ്രദ്ധ നേടിക്കൊടുത്ത ചിത്രങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സിനിമയാണ് ദൃശ്യം . ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയായിരുന്നു.
ഒരു സാധാരണ കുടുംബത്തിന്റെ കഥയെ ത്രില്ലർ സ്വഭാവത്തിൽ അവതരിപ്പിച്ച ചിത്രം പിന്നീട് നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ഇന്ത്യയ്ക്ക് പുറത്തേക്കും ദൃശ്യത്തിന്റെ കഥ എത്തി എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ദൃശ്യം 3, Photo: IMDb
ഇപ്പോഴിതാ ദൃശ്യം എന്ന സിനിമ ലോകമെമ്പാടുമുള്ള പ്രേക്ഷകർ എത്രത്തോളം ഏറ്റെടുത്തുവെന്നതിന് ഉദാഹരണമായി ശ്രീലങ്കൻ പതിപ്പിനെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘ദൃശ്യം ശ്രീലങ്കൻ പതിപ്പിൽ അഭിനയിച്ച ആദ്യത്തെ ആക്ടർ ഒരു ജീപ്പ് ഓടിച്ചു കൊണ്ടിരിക്കുമ്പോൾ അപകടത്തിൽ മരിച്ചു. അതൊരു വലിയ അപകടമായിരുന്നു. പക്ഷേ അവിടെ രണ്ടാം ഭാഗം വന്നപ്പോൾ ജോർജ്‌കുട്ടിയുടെ കഥാപാത്രം മറ്റൊരു നടനെ വെച്ചാണ് ചെയ്തത്. എന്നിട്ടും ആ സിനിമ അവിടെ സൂപ്പർഹിറ്റായി,’ എന്നാണ് മോഹൻലാൽ പറഞ്ഞത്.
പ്രേക്ഷകർ ഒരു കഥാപാത്രത്തെ മാത്രം അല്ല, കഥയെയും സിനിമയെയും ഏറ്റെടുത്തതിന്റെ തെളിവാണ് അതെന്നാണ് താരം പറയുന്നത്. ‘എല്ലാവർക്കും ആ നടൻ മരിച്ചുപോയെന്ന് അറിയാമായിരുന്നു.
ധർമ്മയുദ്ധയ, Photo: YouTube/ Screengrab
എന്നിട്ടും അവർ ആ സിനിമ സ്വീകരിച്ചു. കുടുംബവും കഥയും അതേപോലെ തന്നെയായിരുന്നു, പക്ഷേ കഥാപാത്രം മാറി,’ എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
മെയ് 21ന് മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ റിലീസ്. മീന, അൻസിബ, എസ്തർ അനിൽ, ആശ ശരത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Content Highlight: Mohanlal talks about the global success of the movie Drishyam
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.