'എനൊരുവന്‍ മുടിയഴിച്ചാടണ്'; ഒടിയനിലെ മോഹന്‍ലാല്‍ പാടിയ ഗാനം പുറത്ത് വിട്ടു; വീഡിയോ
OdiyanRising
'എനൊരുവന്‍ മുടിയഴിച്ചാടണ്'; ഒടിയനിലെ മോഹന്‍ലാല്‍ പാടിയ ഗാനം പുറത്ത് വിട്ടു; വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th December 2018, 7:30 pm

കൊച്ചി: കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ഒടിയനിലെ രണ്ടാം ഗാനം പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്നെയാണ് ഗാനം ആലപിച്ചത്.  ആദ്യ ഗാനം പൊലെ തന്നെ മോഹന്‍ലാലിന്റെ വിവരണത്തോടെയാണ് ഗാനം ആരംഭിക്കുന്നത്.

ഒടിയന്റെ ആഘോഷ നേരങ്ങളിലെ ഗാനമായിട്ടാണ് ഏനൊരുവന്‍ എന്ന ഗാനമുള്ളത്. ആദ്യ ഗാനം സര്‍വ്വ റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു. 30 ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം കണ്ടത്.

Also Read  ഈഫ് യൂ ആര്‍ ബാഡ്, അയാം യുവര്‍ ഡാഡ്; പഞ്ച് ഡയലോഗുകളുമായി ധനുഷും ടോവിനോയും; മാരി 2 ട്രെയ്‌ലര്‍ പുറത്തുവിട്ടു

ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗാനം ഇത്രയ്ക്ക് ഹിറ്റാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാലും ഗായിക ശ്രേയാ ഘോഷാലും രംഗത്തെത്തിയിരുന്നു. സുദീപ് കുമാറും ശ്രേയാ ഘോഷാലുമായിരുന്നു ഗാനം ആലപിച്ചത്.

നേരത്തെ ഒടിയന്റെ ട്രൈലര്‍ സര്‍വ്വ റെക്കോര്‍ഡുകളും ഭേദിച്ചിരുന്നു. ഇരുപത് ദിവസം കൊണ്ട് 6.5 മില്ല്യണ്‍ കാഴ്ച്ചക്കാരുമായിട്ടാണ് ഒടിയന്‍ ട്രെയ്ലര്‍ ജൈത്ര യാത്ര തുടരുന്നത്. ഒരു മലയാള ചിത്രം ഇന്നോളം കടക്കാത്ത ഒരു റെക്കോര്‍ഡാണ് ഒടിയന്‍ ട്രെയ്ലര്‍ മറികടന്നിരിക്കുന്നത്.

ചിത്രം ഡിസംബര്‍ 14 ന് തിയേറ്ററുകളില്‍ എത്തും.