എന്നാല്‍ 2025 വെറും സാമ്പിളെന്ന് തെളിയിക്കുന്ന തരത്തിലാണ് മോഹന്‍ലാലിന്റെ 2026ലെ ലൈനപ്പ്. മോഹന്‍ലാലിലെ താരത്തിനും നടനും ഒരുപോലെ അഴിഞ്ഞാടാന്‍ പാകത്തിലുള്ള ചിത്രങ്ങളാണ് ലൈനപ്പിലുള്ളത്. ഇന്ത്യന്‍ സിനിമലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3യാണ് ഈ വര്‍ഷം മോഹന്‍ലാലിന്റെ ആദ്യ റിലീസ്. അടുത്തിടെ ഷൂട്ട് അവസാനിച്ച ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. മാര്‍ച്ച് 26നാകും ചിത്രം തിയേറ്ററുകളിലെത്തുക.
ദൃശ്യം 3 Photo: Jeethu Joseph/ X.com
അവസാനഘട്ട ഷൂട്ടിലേക്ക് കടന്ന പാട്രിയറ്റ് വിഷു റിലീസാണ് ലക്ഷ്യമിടുന്നത്. മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ അതിഥിവേഷത്തിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലും മമ്മൂട്ടിയും ഒരു സിനിമക്കായി കൈകോര്‍ക്കുന്നത്. മഹേഷ് നാരയണനാണ് പാട്രിയറ്റിന്റെ സംവിധായകന്‍. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
2025 സമ്മര്‍ സീസണ്‍ തുടരും തൂക്കിയതുപോലെ 2026 സമ്മര്‍ സീസണ്‍ സ്വന്തമാക്കാന്‍ തുടക്കവും മോഹന്‍ലാലിന്റെ ലൈനപ്പിലുണ്ട്. മകള്‍ വിസ്മയ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തില്‍ ശക്തമായ വേഷം മോഹന്‍ലാലും കൈകാര്യം ചെയ്യുന്നുണ്ട്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ട് വാഗമണില്‍ പുരോഗമിക്കുകയാണ്.
L 365 Photo: Southwood/ X.com
തുടരുമിന് ശേഷം തരുണ്‍ മൂര്‍ത്തിയുമായി കൈകോര്‍ക്കുന്ന L365നായി ഇന്‍ഡസ്ട്രി മുഴുവന്‍ കാത്തിരിക്കുകയാണ്. നിലവില് തരുണ്‍ മൂര്‍ത്തി അനൗണ്‍സ് ചെയ്ത രണ്ട് പ്രൊജക്ടുകള്‍ക്ക് ശേഷമാകും ഈ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുക. എല്ലാം ഒത്തുവരികയാണെങ്കില്‍ 2026 ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു.
അതിഥിവേഷം ചെയ്യുന്ന രണ്ട് സിനിമകളും ബോക്‌സ് ഓഫീസില്‍ മോഹന്‍ലാലിന്റെ സ്റ്റാര്‍ഡം തെളിയിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പൃഥ്വിരാജ് നായകനാകുന്ന ഖലീഫയാണ് ഇതില്‍ പ്രധാന ചിത്രം. മാമ്പറക്കല്‍ അഹമ്മദ് അലി എന്ന ഗ്യാങ്സ്റ്ററായാണ് മോഹന്‍ലാല്‍ ഖലീഫയില്‍ വേഷമിടുന്നത്. 2026 ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തും.
ജയിലര്‍ Photo: Screen Grab/ Sun Pictures
രജിനികാന്ത് നായകനാകുന്ന ജയിലര്‍ 2വിലും മോഹന്‍ലാലിന്റെ സാന്നിധ്യമുണ്ട്. ആദ്യ ഭാഗത്തില്‍ അഞ്ച് മിനിറ്റ് മാത്രം വന്നുപോയി ഗംഭീര ഹീറോയിസം കാണിച്ച മാത്യൂ രണ്ടാം ഭാഗത്തില്‍ ഡബിള്‍ മാസ്സായാകും പ്രത്യക്ഷപ്പെടുകയെന്നാണ് കരുതുന്നത്. ജയസൂര്യ നായകനാകുന്ന കത്തനാരിലും മോഹന്‍ലാല്‍ അതിഥിവേഷം ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ട്. 2026ലും ബോക്‌സ് ഓഫീസിന പഞ്ഞിക്കിടാന്‍ തന്നെയാണ് മോഹന്‍ലാലിന്റെ തീരുമാനം.
Content Highlight: Mohanlal’s line up in 2026 giving hope to Fans