ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജിനെ പരിഗണിച്ചിരുന്നില്ല. ഇതോടെ പലരും സിറാജിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയാണ് സിറാജ്.
ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജിനെ പരിഗണിച്ചിരുന്നില്ല. ഇതോടെ പലരും സിറാജിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയാണ് സിറാജ്.
ഏതൊരു കളിക്കാരന്റെയും സ്വപ്നമാണ് ലോകകപ്പില്‍ കളിക്കുന്നതെന്നും നിലവിലെ ടീം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അടുത്തിടെ പ്രോട്ടിയാസിനെതിരെ നടന്ന ഏകദിന പരമ്പരയില്‍ തന്നെ ഒഴിവാക്കിയതല്ലെന്നും ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വിശ്രമം നല്‍കിയതാണെന്നും സിറാജ് കൂട്ടിച്ചേര്‍ത്തു.

മുഹമ്മദ് സിറാജ്- Photo: BCCI Domastic/x.com
‘ഞാന്‍ കഴിഞ്ഞ ടി-20 ലോകകപ്പില്‍ പങ്കെടുത്തിരുന്നു, പക്ഷേ ഇത്തവണത്തേതല്ല. ഏതൊരു കളിക്കാരന്റെയും സ്വപ്നമാണ് ലോകകപ്പില്‍ കളിക്കുന്നത്. നിലവിലെ ടീം മികച്ച ശക്തമാണ്, അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഇന്ത്യ കിരീടം നേടണം.
ഗുവാഹത്തിയില്‍ സൗത്ത് ആഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 40 ഓവര്‍ പന്തെറിഞ്ഞതിനാലാണ് അവരോടുള്ള ഏകദിന പരമ്പരയില്‍ എനിക്ക് വിശ്രമം ലഭിച്ചത്. ഞാന്‍ ടീമിന് അകത്തോ പുറത്തോ ആയിരുന്നില്ല. ഓസ്ട്രേലിയയില്‍ നടന്ന ഏകദിന പരമ്പരയില്‍ ഞാന്‍ കളിച്ചു, ശേഷം സൗത്ത് ആഫ്രിക്കയ്ക്കുവേണ്ടി വിശ്രമം ലഭിച്ചു.
ഒരു ഫാസ്റ്റ് ബൗളര്‍ക്ക് മതിയായ വിശ്രമം അത്യാവശ്യമാണ്. ഞാന്‍ പതിവായി ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നുണ്ട്, അതിന് ധാരാളം ശാരീരിക പരിശ്രമം ആവശ്യമാണ്. എന്റെ താളം നിലനിര്‍ത്താനും ശ്രദ്ധ കേന്ദ്രീകരിക്കാനും റീചാര്‍ജ് ചെയ്യാനും വിശ്രമം പ്രധാനമാണ്,’ സിറാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി 84 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് 139 വിക്കറ്റാണ് സിറാജ് നേടിയത്. ഏകദിനത്തില്‍ 48 ഇന്നിങ്‌സില്‍ നിന്ന് 75 വിക്കറ്റും സിറാജിനുണ്ട്. കൂടാതെ ടി-20യില്‍ 16 ഇന്നിങ്‌സ് കളിച്ച സിറാജിന് 14 വിക്കറ്റുകളും നേടി.
Content Highlight: Muhammed Siraj Talking About T-20 World Cup