തീ തൊടാന്‍ ഒന്ന് ഭയക്കും; സിറാജ് എറിഞ്ഞിട്ടത് കിടിലന്‍ റെക്കോഡ്!
Cricket
തീ തൊടാന്‍ ഒന്ന് ഭയക്കും; സിറാജ് എറിഞ്ഞിട്ടത് കിടിലന്‍ റെക്കോഡ്!
ശ്രീരാഗ് പാറക്കല്‍
Monday, 4th May 2026, 12:06 pm

കഴിഞ്ഞ ദിവസം ഐ.പി.എല്ലില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് നാല് വിക്കറ്റിനാണ് പഞ്ചാബിനെ വീഴ്ത്തിയത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 19.5 ഓവറില്‍ ലക്ഷ്യം മറികടന്നു. സീസണില്‍ പഞ്ചാബിന്റെ രണ്ടാം തോല്‍വിയാണിത്.

മത്സരത്തില്‍ വാഷിങ്ടണ്‍ സുന്ദര്‍ 23 പന്തില്‍ ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 40* റണ്‍സ് നേടി പുറത്താകാതെയാണ് മത്സരം വിജയിപ്പിച്ചത്.

ഗുജറാത്ത് നിരയില്‍ അര്‍ധ സെഞ്ച്വറി നേടിയ സായി സുദര്‍ശനും മികച്ച പ്രകടനം ന
ത്തി. 47 പന്തില്‍ നിന്നും അഞ്ച് ഫോറുകളും ഒരു സിക്‌സും അടക്കം 57 റണ്‍സാണ് താരം നേടിയത്. ജോസ് ബട്‌ലര്‍ 26 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായകമായി.

ബൗളിങ്ങില്‍ ഗുജറാത്തിന് വേണ്ടി മികച്ച പ്രകടനമായിരുന്നു മുഹമ്മദ് സിറാജ് കാഴ്ചവെച്ചത്. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. 7.00 എന്ന എക്കോണമിയും താരത്തിനുണ്ടായിരുന്നു. ഇതോടെ ഒരു കിടിലന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്.

2026ലെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോള്‍ എറിയുന്ന താരമാകാനാണ് സിറാജിന് സാധിച്ചത്. രാജസ്ഥാന്‍ റോയല്‍സിന്റെ ജോഫ്ര ആര്‍ച്ചറിനെ മറികടന്നാണ് സിറാജ് മുന്നിലെത്തിയത്.

2026ലെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോള്‍ നേടുന്ന താരം

മുഹമ്മദ് സിറാജ് – 109

ജോഫ്ര ആര്‍ച്ചര്‍ – 107

മുഹമ്മദ് ഷമി – 105

അതേസമയം ജേസന്‍ ഹോള്‍ഡറാണ് ഗുജറാത്തിന് വേണ്ടി കൂടുതല്‍ വിക്കറ്റുകള്‍ നേടിയത്. 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് താരം നേടിയത്. 6.00 എന്ന എക്കോണമിയിലായിരുന്നു താരത്തിന്റെ ബൗളിങ്.

പഞ്ചാബ് ബൗളിങ്ങില്‍ വൈശാഖ് വിജയകുമാര്‍, അര്‍ഷദീപ് സിങ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും സ്റ്റോയ്ണിസ്, മാര്‍ക്കോ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. മെയ് ഒമ്പതിന് രാജസ്ഥാനെതിരെയാണ് ഗുജറാത്തിന്റെ അടുത്ത മത്സരം. ജയ്പൂരാണ് വേദി.

Content Highlight: Mohammed Siraj becomes the player to hit the most dot balls in the 2026 IPL


ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ