രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ അര്‍ധ സെഞ്ച്വറി നേടി ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. ബംഗാളും ആന്ധ്രാപ്രദേശും തമ്മിലുള്ള മത്സരത്തിലാണ് താരം ബാറ്റ് കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ചത്. മത്സരത്തില്‍ ബംഗാളിന്റെ ഒന്നാം ഇന്നിങ്‌സില്‍ 33 പന്തില്‍ 53 റണ്‍സാണ് താരം നേടിയത്.
31 പന്തില്‍ നിന്നാണ് ഷമി ഫിഫ്റ്റി സ്വന്തമാക്കിയത്. മൂന്ന് സിക്സും ഏഴ് ഫോറുമടക്കമാണ് താരത്തിന്റെ ഇന്നിങ്സ്. 160.61 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. പത്താം നമ്പറിലായിരുന്നു പേസര്‍ ഈ പ്രകടനം കാഴ്ചവെച്ചത്.
Fast bowler, faster fifty⚡
Mohammed Shami raises his half-century in just 3️⃣1️⃣ balls with a six – securing a stunning finish for Bengal.
നേരത്തെ, മത്സരത്തില്‍ ആന്ധ്രയുടെ ഒന്നാം ഇന്നിങ്‌സിനിടെ ഷമി ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. 17 ഓവറില്‍ വെറും 38 റണ്‍സായിരുന്നു താരം വിട്ടുകൊടുത്തത്. ഇന്ത്യന്‍ ടീമില്‍ അവഗണന നേരിടുമ്പോഴായാണ് ഷമി ബംഗാളിനായി ബൗളിങ്ങിന് പുറമെ ബാറ്റ് കൊണ്ടും തിളങ്ങുന്നതെന്ന് ഇതിനോട് ചേര്‍ത്ത് വെക്കണം.
അതേസമയം, ബംഗാള്‍ മത്സരത്തില്‍ ഒന്നാം ഇന്നിങ്സിൽ 629 റണ്‍സിന് പുറത്തായിരുന്നു. ടീമിനായി സുദിപ് കുമാര്‍ ഘരാമി ഇരട്ട സെഞ്ച്വറി നേടി. താരം 596 പന്തില്‍ 299 റണ്‍സിനാണ് പുറത്തായത്. ഇവര്‍ക്കൊപ്പം ഷാകിബ് ഹബീബ് ഗാന്ധി (229 പന്തില്‍ 95), സുമന്ത ഗുപ്ത (167 പന്തില്‍ 81) എന്നിവരും തിളങ്ങി. ടീമിന്റെ നാലാം ടോപ് സ്‌കോറര്‍ ഷമിയായിരുന്നു.
ആന്ധ്രക്കായി ഷെയ്ഖ് റഷീദ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. സൗരഭി കുമാര്‍, കെ.വി. ശശികാന്ത് എന്നിവര്‍ രണ്ട് വിക്കറ്റുകളും നിതീഷ് കുമാര്‍ റെഡ്ഡിയും ത്രിപുരാന വിജയും ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
നേരത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര 295 റണ്‍സിന് പുറത്തായിരുന്നു. റിക്കി ഭുയി (174 പന്തില്‍ 83), കെ.എസ്. ഭരത് (57 പന്തില്‍ 47), ഷെയ്ഖ് റഷീദ് (75 പന്തില്‍ 46) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.
നിലവില്‍ ആന്ധ്ര രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. ഏഴ് ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 18 റണ്‍സ് എടുത്തിട്ടുണ്ട്. ചെങ്കല്‍പേട്ട് ജ്ഞാനേശ്വരും ഷെയ്ഖ് റഷീദുമാണ് ക്രീസിലുള്ളത്.
അഭിഷേക് റെഡ്ഡിയുടെ വിക്കറ്റാണ് ആന്ധ്രയ്ക്ക് നഷ്ടമായത്. ബംഗാളിനായി ആകാശ് ദീപാണ് വിക്കറ്റ് വീഴ്ത്തിയത്.
Content Highlight: Mohammed Shami score fifty in Ranji Trophy for Bengal against Andhra Pradesh