ബാലന്‍ ഡി ഓറിന് പുതിയ അവകാശി; ക്രിസ്റ്റ്യാനോയെ പിന്തള്ളി മോഡ്രിച്ച് ജേതാവ്
Football
ബാലന്‍ ഡി ഓറിന് പുതിയ അവകാശി; ക്രിസ്റ്റ്യാനോയെ പിന്തള്ളി മോഡ്രിച്ച് ജേതാവ്
ന്യൂസ് ഡെസ്‌ക്
Tuesday, 4th December 2018, 7:36 am

ഫിഫ ബെസ്റ്റ് പ്ലെയര്‍ പുരസ്‌കാരവും യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനും പിന്നാലെ ബാലന്‍ ഡി ഓര്‍ നേട്ടവുമായി ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച്. ഫുട്‌ബോള്‍ ലോകം പ്രതീക്ഷിച്ചതുപോലെ ലോകകപ്പ് വിജയികളുടെ നാട്ടിലെ രാവ് റണ്ണേഴ്‌സ് അപ്പായ ക്രോട്ടുകാര്‍ ആഘോഷരാവാക്കി.

കഴിഞ്ഞ വര്‍ഷത്തെ ജേതാവ് ക്രിസ്റ്റിയാനോയെ 277 വോട്ടുകള്‍ക്ക് പിന്തള്ളിയാണ് മോഡ്രിച്ച് പുരസ്‌കാരം സ്വന്തമാക്കിയത് അതേസമയം സൂപ്പര്‍ താരം ലയണല്‍ മെസി അഞ്ചാമതെത്തി. ഫ്രാന്‍സിന്റെ ആന്റോണിയോ ഗ്രീസ്മാനാണ് മൂന്നാമത്.

ചരിത്രത്തിലാദ്യമായി മികച്ച വനിതാ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ നോര്നെയുടെ അദ ഹെര്‍ഗല്‍ സ്വന്തമാക്കിയപ്പോള്‍ മികച്ച യുവതാരമായി ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പയെ തെരഞ്ഞെടുത്തു.

2008 മുതല്‍ റൊണാള്‍ഡോയും മെസിയും മാറി മാറി സ്വന്തമാക്കുന്ന ബാലന്‍ ഡി ഓറിന് പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ അവകാശിയെത്തുന്നത്. 2007ല്‍ ബ്രസീലിന്റെ കക്കയാണ് മെസി-റോണോ യുഗത്തിന് മുമ്പ് പുരസ്‌കാരം സ്വന്തമാക്കിയത്.

View image on Twitter

ക്രൊയേഷ്യയുടെ ലോകകപ്പ് ഫൈനല്‍ റണ്ണില്‍ നിര്‍ണായ ക പങ്കും റയല്‍ മാഡ്രിഡിന്റെ ചാംപ്യന്‍സ് ലീഗ് കിരീടവുമാണ് മോഡ്രിച്ചിന് തുണയായത്.

View image on Twitter

പ്രഗല്‍ഭരായ ഇത്രയും കളിക്കാര്‍ക്കൊപ്പം നിന്ന് ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നതില്‍ അഭിമാനമുണ്ട്. സന്തോഷം പറഞ്ഞറിയിക്കാനാകില്ല. ക്രൊയേഷ്യയ്ക്കായി ആദ്യമായി ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് മോഡ്രിച്ച് പറഞ്ഞു.