മോദി തരംഗം ഹുദ് ഹുദ് പോലെ : നിതീഷ്
Daily News
മോദി തരംഗം ഹുദ് ഹുദ് പോലെ : നിതീഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th October 2014, 1:13 pm

nitish-kumar[] ന്യൂദല്‍ഹി: മോദി തരംഗത്തെ ഹുദ് ഹുദ് ചുഴലിക്കാറ്റിനോട് താരതമ്യപെടുത്തി ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍. മോദി തരംഗം നിലനില്‍ക്കുന്നുണ്ട്. ഈ തരംഗം ഒരു ചുഴലിക്കാറ്റു പോലെ നാശ നഷ്ടങ്ങള്‍ വരുത്തും. എന്നാലത് നില നില്‍ക്കുന്നതല്ലെന്നും നിതീഷ് പറഞ്ഞു.

നേരത്തെ മോദിയുടെ വിജയത്തെ കാറ്റുമായി നിതീഷ് സാമ്യപെടുത്തിരുന്നു. എന്നാല്‍ ഇരു സംസ്ഥാനങ്ങളിലേക്കായി നടന്ന തിരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇതിന്റെ തീവ്രത വര്‍ധിച്ചതായി അദ്ദേഹം പറഞ്ഞു.

തിരഞ്ഞടുപ്പ് ഫലം വന്നയുടന്‍ മോദിയുടെ വിജയത്തെ സുനാമിയുമായി ബന്ധപെടുത്തി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്ത് എത്തിയിരുന്നു. ഇതിനെ കളിയാക്കുന്ന തരത്തിലാണ് നിതീഷിന്റെ പ്രസ്താവന വന്നിരിക്കുന്നത്.

” സുനാമി പോലെ മോദി തരംഗം ഇപ്പോഴുമുണ്ടെന്നാണ് ഇന്നത്തെ ഫലം വ്യക്തമാക്കുന്നത്. ഇതിന് എല്ലാ മത്സരങ്ങളെയും തകര്‍ക്കാനാവും.” ഇതായിരുന്നു അമിത് ഷായുടെ പ്രതികരണം. നരേന്ദ്ര മോദിയെ തങ്ങളുടെ എതിര്‍ക്കപ്പെടാനാവാത്ത നേതാവായാണ് ആളുകള്‍ കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം കോണ്‍ഗ്രസും, ബി.ജെ.പി യുടെ മുന്‍ മഹാരാഷ്ട്ര സഖ്യ കക്ഷിയുമായ ശിവസേനയും മോദി തരംഗത്തെ എതിര്‍ക്കുകയാണ്