എഡിറ്റര്‍
എഡിറ്റര്‍
മോദി അമിതാഭ് ബച്ചനേക്കാള്‍ ‘മികച്ച നടന്‍’: പരിഹാസവുമായി രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Thursday 30th November 2017 5:18pm

അമേഠി: പ്രധാന നന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ അതി വൈകാരിക പ്രസംഗങ്ങളെ പരിഹസിച്ചുകൊണ്ട് മോദി അമിതാഭ് ബച്ചനേക്കാള്‍ മികച്ച നടനാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പ്രശസ്തമായ സോംനാഥ് ക്ഷേത്ര സന്ദര്‍ശനമുള്‍പ്പെടെ രണ്ടു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഗുജറാത്തിലെത്തിയതായിരുന്നു അദ്ദേഹം.

സൗരാഷ്ട്രയിലെ വിസാവദാര്‍, സവര്‍കുണ്ട്ല, അമേഠി എന്നിവിടങ്ങിലായി നടന്ന പ്രകടനങ്ങളെ അഭിസംബോധന ചെയ്ത അദ്ദേഹം, പട്ടീദാര്‍ സമുദായത്തെക്കുറിച്ചും റാഫേല്‍ വിവാദത്തിലെ മോദിയുടെ മൗനവും, മോദി വ്യവയാസികളെ തിരഞ്ഞെടുക്കുന്നതിലെ മുന്‍ഗണനയും പരാമര്‍ശിക്കുകയുണ്ടായി.

‘അമിതാഭ് ബച്ചനേക്കാള്‍ മികച്ചൊരു നടനാണ് നരേന്ദ്ര മോദി. സാധാരണയായി ഒരു നടന്‍ കരയുന്നതായി അഭിനയിക്കുമ്പോള്‍ കണ്ണുകളില്‍ കോണ്ടാക്ട് ലെന്‍സ് വെച്ച ശേഷം കണ്ണുകള്‍ ചൂട് പിടിച്ച് കണ്ണീന്‍ പുറത്തേക്ക് വരികയാണ് ചെയ്യുന്നത്. എന്നാല്‍ മോദിയെ സംബന്ധിച്ചിടത്തേളം കരച്ചില്‍ അഭിനയിക്കുന്നതിന് ഇത്തരം ലെന്‍സുകളുടെ ആവശ്യമൊന്നുമില്ലെന്നും’ സവര്‍ക്കുണ്ട്ലയിലെ ഒരു റാലിയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.


Also Read: ‘ഭീതിപരത്തുന്ന വാട്ട്‌സ് ആപ്പ് സന്ദേശങ്ങളില്‍ വിശ്വസിക്കാതിരിക്കുക’; ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ ഭീതിപടര്‍ത്തുമ്പോള്‍ എടുക്കേണ്ട മുന്‍ കരുതലുകള്‍ എന്തൊക്കയെന്ന് മുരളി തുമ്മാരുകുടി


സൗരാഷ്ട്രയിലെ പട്ടീദാര്‍ ഭൂരിപക്ഷ പ്രദേശമായ വിസാവദാറില്‍ നടന്ന റാലിയില്‍, ഗുജറാത്തില്‍ ഗവണ്‍മെന്റിനെതിരെ ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവര്‍ മര്‍ദ്ദിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുമെന്നും, 2015 ല്‍ 14 പട്ടീദാര്‍ സമുദായക്കാര്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘ഗവണ്‍മെന്റിനെതിരെ എല്ലാ വിഭാഗക്കാരും പ്രതികരിക്കുന്നുണ്ട്. പക്ഷേ ഗുജറാത്തില്‍ നിങ്ങള്‍ ഗവണ്‍മെന്റിനെതിരെ ശബ്ദമുയര്‍ത്തിയാല്‍ എന്ത് സംഭവിക്കും?ഒന്നുകില്‍ നിങ്ങള്‍ മര്‍ദ്ദനത്തിനരയാവും അല്ലെങ്കില്‍ കൊല്ലപ്പെടുമെന്നും രാഹുല്‍ ഗാന്ധി പറയുന്നു.

Advertisement